Loading ...

Home cinema

മലയാളത്തിലെ ആദ്യത്തെ സോംബി മൂവി 'ര' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മലയാളത്തിലെ ആദ്യത്തെ സോംബി മൂവി 'ര' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.'എസ്ര'യ്ക്ക് ശേഷം തിരക്കഥാകൃത്ത് മനുഗോപാലിന്റെ രചനയില്‍ സംവിധായകന്‍ കിരണ്‍ മോഹന്‍ ഒരുക്കുന്ന ഹൊറര്‍ ചിത്രമാണ് 'ര'. സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
തമിഴില്‍ 'ബ്രഹ്മപുരി' എന്ന പേരില്‍ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ സംവിധായകന്‍ കിരണ്‍ തമിഴിലെ പ്രമുഖ സംവിധായകന്‍ പാര്‍ത്ഥിപന്റെ സഹസംവിധായകനായിരുന്നു. 'ഒലാലാ' യാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Related News