Loading ...

Home health

കൊറോണയുടെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കണം

കേരളത്തെ സംബന്ധിച്ചിടത്തോളം കൊറോണ പ്രതിസന്ധിക്കൊപ്പം പ്രളയ സാധ്യതകളും വളരെ കൂടുതലാണ്. കേരളത്തിന്റെ പല ഭാഗത്തും വെള്ളം കയറിയ സാഹചര്യത്തില്‍ ആളുകളുടെ സംരക്ഷണത്തിനായി ദുരിതാശ്വസ ക്യാമ്ബുകള്‍ പലയിടത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ദുരിതാശ്വാസ ക്യാമ്ബുകള്‍ ഒരുക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്. അതില്‍ സാമൂഹിക അകലം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ദുരിതാശ്വാസ ക്യാമ്ബില്‍ കൂട്ടമായി ആളുകള്‍ താമസിക്കേണ്ടി വരുമ്ബോള്‍ സാമൂഹിക അകലം പാലിക്കുക എന്നത് അത്ര എളുപ്പമല്ല. അതുകൊണ്ട് ക്യാമ്ബുകളില്‍ താമസിക്കുന്ന ആളുകളുടെ എണ്ണം പരമാവധി ചുരുക്കുക. അതുപോലെ ക്യാമ്ബില്‍ താമസിക്കുന്നവര്‍ മാസ്‌ക്കുകള്‍ നിര്‍ബന്ധമായി ഉപയോഗിക്കുക.

ക്യാമ്ബുകളില്‍ കൂട്ടം കൂടി നില്‍ക്കല്‍, അനാവശ്യമായി പുറത്തു പോയി വരുന്നത് എന്നിവ ഒഴിവാക്കുക. ക്യാമ്ബുകള്‍ സംഘടിപ്പിക്കുമ്ബോള്‍ ശുചിമുറിയാണ് മറ്റൊരു പ്രധാന വെല്ലുവിളി. പൊതുവായി ശുചിമുറി ഉപയോഗിക്കുമ്ബോള്‍ കൊറോണ വൈറസ് പകരാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് ഉള്ള സൗകര്യങ്ങള്‍ വെച്ച്‌ വ്യക്തി ശുചിത്വം പാലിക്കുക. സോപ്പും, ശുദ്ധജലവും ഉപയോഗിച്ച്‌ കൈകള്‍ നന്നായി കഴുകുക. അണുനാശിനി ഉപയോഗിച്ച്‌ ശുചിമുറി വൃത്തിയാക്കുക. ക്വാറന്റീനില്‍ കഴിയുന്നവര്‍, പ്രായമായവര്‍, മുലയൂട്ടുന്ന അമ്മമാര്‍, കുഞ്ഞുങ്ങള്‍, മറ്റു രോഗികള്‍ ഇവര്‍ക്കെല്ലാം ക്യാമ്ബില്‍ പ്രത്യേകം സൗകര്യം ഒരുക്കണം. ക്യാമ്ബിന്റെ ചുമതലയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പി പി ഇ കിറ്റുപോലുള്ള സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കണം. ക്യാമ്ബില്‍ നിന്ന് തിരിച്ച്‌ വീട്ടിലേക്ക് എത്തുമ്ബോള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ നന്നായി വൃത്തിയാക്കി കുളിച്ച്‌ ശുദ്ധിയായതിനു ശേഷം മാത്രം ആളുകളുമായി ഇടപെടുക. ക്വാറന്റീനില്‍ കഴിയുന്നവരോ, കൊറോണ ബാധിതരുള്ള വീട്ടില്‍ നിന്നുള്ളവരോ ഇത്തരം സാമൂഹിക പ്രവര്‍ത്തങ്ങളില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കണം

Related News