Loading ...

Home Africa

ദക്ഷിണാഫ്രിക്കയില്‍ 24,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ കോവിഡ്‌

കേപ്ടൗണ്‍ കോവിഡ് വ്യാപനം ശക്തമായ ദക്ഷിണാഫ്രിക്കയില്‍ രോഗം ബാധിച്ചത് 24,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്. ഇവരില്‍ 181 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5,21,318 പേര്‍ക്ക് രോഗം ബാധിക്കുകയും 8,884 പേര്‍ മരിക്കുകയും ചെയ്തു. ലോകത്ത് രോഗം ബാധിച്ച രാജ്യങ്ങളില്‍ അഞ്ചാമതാണ് ദക്ഷിണാഫ്രിക്ക. ആഫ്രിക്കയിലെ രോഗികളില്‍ 50 ശതമാനത്തിലധികവും ഇവിടെയാണ്.

●ലോകത്ത് രോഗം ബാധിച്ചവരുടെ എണ്ണം 18,829,269 ആയി. മഹാമാരി ജീവന്‍ കവര്‍ന്നവര്‍ ഏഴ് ലക്ഷം കടന്നു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളില്‍ ദിവസങ്ങളായി പ്രതിദിന രോഗികള്‍ അരലക്ഷത്തിന് മുകളിലാണ്. പുതിയ രോഗികളില്‍ 70 ശതമാനവും ഈ മൂന്നു രാജ്യങ്ങളില്‍നിന്നാണ്.

●കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇന്തോനേഷ്യയുടെ സമ്ബദ്വ്യവസ്ഥ രണ്ടാം പാദത്തില്‍ ഇടിവ്. രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് സമ്ബദ്വ്യവസ്ഥയില്‍ തകര്‍ച്ചയുണ്ടാകുന്നത്. ഉല്‍പ്പാദനത്തില്‍ 5.3 ശതമാനമാണ് കുറവ്.

Related News