Loading ...

Home Kerala

വിമാനാപകടം; കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ലാന്‍ഡിങ്ങിന് നിയന്ത്രണം

കരിപ്പൂര്‍: കരിപ്പൂരിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഡി.ജി.സി.എ.യുടെ തീരുമാനത്തെ തുടര്‍ന്ന് ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്ക് സര്‍വീസ് നടത്തേണ്ട സൗദി എയര്‍ലൈന്‍സ് വിമാനം നെടുമ്ബാശ്ശേരി വിമാനത്താവളത്തിലേക്ക് പുന:ക്രമീകരിച്ചു. എയര്‍ ഇന്ത്യ ജംബോ സര്‍വീസും താത്കാലികമായി പിന്‍വലിച്ചിരിക്കുകയാണ്. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ്. 344 വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്. എയര്‍ ഇന്ത്യ, ഇത്തിഹാദ്, സൗദി എയര്‍, ഖത്തര്‍ എയര്‍വേസ് എന്നിവര്‍ക്കാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചിരുന്നത്. എന്നാല്‍, അപകടത്തെ തുടര്‍ന്ന് സൗദി എയര്‍ലൈന്‍സിന് സര്‍വീസ് താത്കാലികമായി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഡി.ജി.സി.എ. വാക്കാല്‍ നിര്‍ദേശം നല്‍കി. ഈ തീരുമാനം നടപ്പാകുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പ് ആശങ്കയിലാകും. ടേബിള്‍ ടോപ്പ് റണ്‍വേ അപകടത്തിന് കാരണമായി എന്നതും കരിപ്പൂരിന്റെ മേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്.

Related News