Loading ...

Home Kerala

രാജമല ദുരന്തം;മരണം 43 ആയി

ഇടുക്കി : à´®àµ‚ന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി മൂന്നാം ദിനം നടത്തിയ തിരച്ചിലില്‍ ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു.അരുണ്‍ മഹേശ്വരന്‍ (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാള്‍ ഗണേശന്‍ (45), തങ്കമ്മാള്‍ (45) , ചന്ദ്ര (63), മണികണ്ഠന്‍ (22), റോസ്ലിന്‍ മേരി (53) കപില്‍ ദേവ് (25) അഞ്ജു മോള്‍ (21), സഞ്ജയ് (14), അച്ചുതന്‍ (52), ലക്ഷണശ്രീ (7), ഗായത്രി (25), സരസ്വതി (60), ഏസയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്.ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി രക്ഷാ പ്രവര്‍ത്തനം നാളെയും തുടരും. à´°à´•àµà´·à´¾à´ªàµà´°à´µà´°àµâ€à´¤àµà´¤à´¨à´™àµà´™à´³àµâ€à´•àµà´•à´¾à´µà´¶àµà´¯à´®à´¾à´¯ സംവിധാനങ്ങള്‍ എല്ലാം സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്.

57 പേരടങ്ങുന്ന 2 NDRF ടീമും, ഫയര്‍ &റെസ്ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവന്‍ യൂണിറ്റും, പ്രത്യേക പരിശീലനം നേടിയ 50 അംഗ ടീമും, കോട്ടയത്തു നിന്ന് 24 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.കേരള ആംഡ് പോലീസിന്റെ 105 അംഗങ്ങളും, ലോക്കല്‍ പോലീസിന്റെ 21 അംഗങ്ങളും, ദ്രുതകര്‍മ്മ സേനയുടെ 10 അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്. ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മഞ്ഞും മഴയുമടക്കം പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നു. പത്തോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ വലിയ പാറകല്ലുകള്‍ നീക്കം ചെയ്ത് 10-15 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്താണ് തിരച്ചില്‍ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്‌നിശമന - രക്ഷാ സേന, പോലീസ്, റവന്യൂ, വനം വകുപ്പുകള്‍, സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മന്ത്രിമാരായ കെ. രാജു, എ.കെ. ബാലന്‍ എന്നിവര്‍ ദുരന്ത മേഖല സന്ദര്‍ശിച്ച്‌ രക്ഷാപ്രവര്‍ത്തനം വിലയിരുത്തി.
മരണപ്പെട്ട 43 പേരുടെ പേരുവിവരങ്ങള്‍:

1. ഗാന്ധിരാജ് (50) S/o പാല്‍സാമി
2. ശിവകാമി (38) W/o മുരുകന്‍
3. വിശാല്‍ (13) S/o മുരുകന്‍
4. മുരുകന്‍ (48) S/o നടരാജ്
5. രാമലക്ഷ്മി (39) W/o മുരുകന്‍
6. മയില്‍സാമി (45) S/o പേച്ചിമുത്തു
7. കണ്ണന്‍ (50), ഗുണ്ടുമല സ്വദേശി
8. അണ്ണാദുരൈ (48) S/o അബ്രാഹം
9. രാജേശ്വരി (43) W/o മയില്‍സാമി
10. മൗനിക (18) D/o പനീര്‍സെല്‍വം
11. തപസിയമ്മ (45) W/o പനീര്‍സെല്‍വം
12. കസ്തൂരി (19) D/o കാന്തിരാജ്
13. ദിനേശ് (25) S/o ഷണ്‍മുഖനാഥന്‍
14. പനീര്‍സെല്‍വം (46) S/o അറുമുഖം
15. ശിവരഞ്ജിനി (24) D/o പനീര്‍സെല്‍വം
16. രാജ (35) S/o രാമചന്ദ്രന്‍
17. ശോഭന (50) W/o രാജ
18. കുട്ടിരാജ് (50)
19. ബിജില (46) W/o കുട്ടിരാജ്
20. സരസ്വതി (42) W/o ഷണ്‍മുഖയ്യ
21. മണികണ്ഠന്‍ (20) S/o കുട്ടിരാജ്
22. ദീപക് (18) S/o കുട്ടിരാജ്
23. ഷണ്‍മുഖയ്യ (58) S/o പരവേശം
24. പ്രഭു (55) S/o കറുപ്പയ്യ
25. ഭാരതി രാജ (33) S/o ആനന്ദരാജ്
26. സരിത (55) W/o മയ്യനാട്
27. അരുണ്‍ മഹേശ്വരന്‍ (34) S/o അയ്യനാര്‍
28. പവന്‍തായി (52) W/o അച്ചുതന്‍
29. ചെല്ലദുരൈ (37) S/o കറുപ്പയ്യ
30. തങ്കമ്മാള്‍ (45) W/o ഗണേശന്‍
31. തങ്കമ്മാള്‍ (42) W/o അണ്ണാദുരൈ
32. ചന്ദ്ര (63) W/o റാഫേല്‍ (late)
33. മണികണ്ഠന്‍ (22) S/o അച്ചുതന്‍
34. റോസിന്‍ മേരി (54) W/o യേശയ്യ
35. കപില്‍ ദേവ് (28) S/o യേശയ്യ
36. യേശയ്യ (58) S/o ചെല്ലയ്യ
37. സരസ്വതി ചെല്ലമ്മാള്‍ (60) W/o ചെല്ലയ്യ
38. ഗായത്രി (23) D/o ഗാന്ധിരാജ്
39. ലക്ഷണ ശ്രീ (7) D/o രാജ
40. അച്ചുതന്‍ @ ചുടല (52) S/o ഗോവിന്ദന്‍
41. സഞ്ജയ് (14) S/o രവി
42. അഞ്ജുമോള്‍ (21) D/o ജോയിക്കുട്ടി
43. ഏസയ്യ (55)

Related News