Loading ...

Home National

101 പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച്‌ ഇന്ത്യ

പ്രതിരോധ മേഖലയില്‍ പ്രധാന പ്രഖ്യാപനവുമായി ഇന്ത്യ. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.ആത്മനിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ടാണ് പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനം. പ്രതിരോധ മേഖലയിലേക്ക് വേണ്ട ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും ആഭ്യന്തര ഉത്പാദനം കൂട്ടാനാണ് തീരുമാനമെന്നും രാജ്‌നാഥ് സിങ് അറിയിച്ചു.
ഭാവിയില്‍ പ്രതിരോധ മേഖലയില്‍ വിദേശ നിര്‍മ്മിത ഉപകരണങ്ങള്‍ ഇല്ലാതാക്കും. 2020നും 2024നും ഇടയില്‍ ഇറക്കുമതി പൂര്‍ണമായും നിരോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

Related News