Loading ...

Home International

കടല്‍ മുഴുവന്‍ പരന്ന് എണ്ണ; പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ മൗറീഷ്യസ്

മൗറീഷ്യസില്‍ ഇന്ധനടാങ്കര്‍ മുങ്ങിയതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂക്ഷമായ മലിനീകരണപ്രതിസന്ധി. കടല്‍ജലത്തില്‍ കറുത്ത നിറത്തില്‍ ഇന്ധനം പരക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. മൗറീഷ്യസില്‍ ‘പാരിസ്ഥിതിക അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ലഗൂണുകളിലിടിച്ച്‌ തകര്‍ന്ന യെമനില്‍ നിന്നുള്ള ടാങ്കര്‍ കപ്പലില്‍ നിന്നാണ് ഇപ്പോള്‍ വലിയതോതില്‍ എണ്ണ ചോരുന്നത്. ഇത് തീരത്തേക്കും ലഗൂണുകള്‍ക്കുള്ളിലേക്കുമാണ് വ്യാപിക്കുന്നത്. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകളും പരിസ്ഥിതി പ്രചാരകരും പറയുന്നതനുസരിച്ച്‌ ജൂലൈ അവസാനത്തോടെയാണ് കപ്പലില്‍ നിന്നുള്ള ഇന്ധനചോര്‍ച്ച ആരംഭിച്ചത്. ദ്വീപ് രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള പോയിന്റ് à´¡à´¿ എസ്‌നിയിലാണ് കപ്പല്‍ തകര്‍ന്നത്. à´‡à´¤àµ ബ്ലൂ ബേ മറൈന്‍ പാര്‍ക്ക് റിസര്‍വിനും നിരവധി പ്രശസ്ത ടൂറിസ്റ്റ് ബീച്ചുകള്‍ക്കും സമീപമാണ്.മുങ്ങി തുടങ്ങിയ കപ്പലില്‍ നിന്നുള്ള ഇന്ധനമാണ് സമീപത്തെ ജലത്തിലെല്ലാം വലിയതോതില്‍ വ്യാപിച്ചിരിക്കുന്നത്. ഇത് മൗറീഷ്യസിലെ ലഗൂണുകള്‍ക്ക് വന്‍നാശനഷ്ടമുണ്ടാക്കും. മൗറീഷ്യസ് ദ്വീപിനെ നിലനിര്‍ത്തുന്നതു തന്നെ അതിനു ചുറ്റുമുള്ള പവിഴപ്പുറ്റുകളാണ്. കപ്പലില്‍ നിന്നുള്ള മലിനീകരണ മാലിന്യങ്ങളും ടാങ്കില്‍ അവശേഷിക്കുന്ന ഇന്ധനവും ചുറ്റുമുള്ള പ്രദേശത്തേക്ക് ഒഴുകി ഇറങ്ങുന്നത്, സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related News