Loading ...

Home Kerala

രാ​ജ​മ​ല ഉരുൾപൊട്ടൽ; മ​ര​ണം 26 ആ​യി, 44 പേർക്കായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജമലയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഇന്നലെ 15 മൃതദേഹങ്ങളും ഇന്ന് 11 മൃതദേഹങ്ങളുമാണ് ദുരന്തഭൂമിയില്‍ നിന്ന് കൂടി കണ്ടെത്തിയത്. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. രാജ, വിജില, കുട്ടിരാജ്, മണികണ്ടന്‍, ദീപക്, ഷണ്‍മുഖ അയ്യര്‍, പ്രഭു എന്നിവരെ തിരിച്ചറിഞ്ഞു. 44 പേരെ ഇനിയും കണ്ടെത്തണം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്

രാജമലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 78 പേരാണ് ദുരന്തത്തില്‍ പെട്ടത്. 12 പേരെ രക്ഷിച്ചു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ് ഒറ്റയടിക്ക് ഇല്ലാതായവരുടെ മൃതദേഹം ഒന്നിച്ച്‌ സംസ്കരിക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 à´®à´°à´¿à´šàµà´šà´µà´°àµà´Ÿàµ† പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്നും കുടുംബാഗങ്ങള്‍ക്ക് സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ അഞ്ച് ലക്ഷം അടിയന്തിര ആശ്വാസം നല്‍കുമെന്ന് പ്രഖ്യാപിച്ചതാണ്. ചികിത്സ സര്‍ക്കാര്‍ ചിലവില്‍ നടത്തും. സര്‍വവും നഷ്ടപ്പെട്ടവരാണ് രാജമലയിലുള്ളവര്‍. ഇവരുടെ സംരക്ഷിക്കാനും കുടുംബങ്ങള്‍ക്ക് അത്താണിയാകാനും സര്‍ക്കാര്‍ ഒപ്പമുണ്ടാകും. റവന്യു മന്ത്രി, വൈദ്യുതി മന്ത്രി എന്നിവര്‍ അവിടെ ക്യാമ്ബ് ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പെട്ടിമുടിയില്‍ രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്‍ഡിആര്‍എഫിന്റെ രണ്ട് ടീം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പൊലീസും ഫയര്‍ ഫോഴ്സും തോട്ടം തൊഴിലാളികളും രംഗത്തുണ്ട്. കൂടുതല്‍ മണ്ണ് മാന്തി യന്ത്രം എത്തി. അപകടം നടന്ന സ്ഥലത്ത് വെള്ളം ഒഴുകുന്നുണ്ട്. ചതുപ്പുണ്ടായി. രാജമലയില്‍ നിന്ന് പെട്ടിമുടിയിലേക്കുള്ള പാതയില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. ഇത് വലിയ വാഹനത്തിന് തടസമുണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടുക്കിയിലാകെ വ്യാപക നാശമാണ് മഴ വിതച്ചതെന്നും അദ്ദേഗം പറഞ്ഞു. ചപ്പാത്ത് പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം ഒലിച്ചുപോയി. വണ്ടന്മേട് ശാസ്താനടയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി 20 ഏക്കര്‍ കൃഷി നശിച്ചു. പത്ത് വീട് തകര്‍ന്നു. ചെകുത്താന്‍ മലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി ഏലം കൃഷി നശിച്ചു.

തേക്കടി-കൊച്ചി സംസ്ഥാനപാതയില്‍ നിരപ്പേല്‍കട കൊച്ചുപാലം ഒലിച്ചുപോയി. 21 ക്യാംപുകള്‍ ജില്ലയില്‍ തുറന്നു. 580 പേരെ മാറ്റിത്താമസിപ്പിച്ചു. കരിപ്പൂര്‍ അപകട സ്ഥലവും കോഴിക്കോട് മെഡിക്കല്‍ കോളേജും സന്ദര്‍ശിച്ചു. കോഴിക്കോട് പരിക്കേറ്റവര്‍ കിടക്കുന്ന ആശുപത്രികള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു. അഫകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം നല്‍കും. എല്ലാവരുടെയും ചികിത്സാ ചെലവ് വഹിക്കും. വ്യോമയാന മന്ത്രാലയവും കേന്ദ്രസര്‍ക്കാരും നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന് കരുതുന്നു. സാധ്യമായ ചികിത്സ ഉറപ്പാക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 16 ആശുപത്രികളില്‍ ജില്ലാ അതോറിറ്റി ചികിത്സ ഏകോപിപ്പിക്കുന്നുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Related News