Loading ...

Home Kerala

ആറാട്ടുപുഴയില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു

ആറാട്ടുപുഴ (ആലപ്പുഴ): ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. ജനങ്ങളെ ഭീതിയിലാഴ്ത്തി കരയിലേക്ക് കൂറ്റന്‍ തിരമാലകള്‍ അടിച്ചു കയറുകയാണ്.
അമ്ബതിലേറെ വീടുകള്‍ ഏത് നിമിഷവും കടലെടുത്തു പോകാവുന്ന അവസ്ഥയിലാണുള്ളത്​. വീട്ടിനുള്ളിലേക്ക് തിരയടിച്ച്‌ കയറിയത് മൂലം ജീവിതം ദുസ്സഹമായതോടെ ആളുകള്‍ സാധനങ്ങളെല്ലാം നീക്കി വീട് ഒഴിയുകയാണ്.കടലാക്രമണം രൂക്ഷമായ ആറാട്ടുപുഴയില്‍ അപകടഭീഷണിയിലായ വീട്​വലിയഴീക്കല്‍ - തൃക്കുന്നപ്പുഴ തീരദേശ റോഡ് പലയിടത്തും പൂര്‍ണമായി തകര്‍ന്നു. തീരദേശ റോഡ് കവിഞ്ഞ് കടല്‍ വെള്ളം കിഴക്കോട്ട് കുത്തി ഒഴുകുകയാണ്. വിരവധി കച്ചവട സ്ഥാപനങ്ങളും തകര്‍ച്ചാഭീഷണി നേരിടുന്നു. പതിയാങ്കരയില്‍ ഒരു ക്യാമ്ബ് തുറന്നിട്ടുണ്ട്

Related News