Loading ...

Home National

പഴയ നോട്ടിന്​ പാർട്ടികൾക്ക്​ ഇളവ്​; ചോദ്യം ചെയ്​ത്​ മമതയും കെജ്​രിവാളും

ന്യൂഡൽഹി: അസാധുവാക്കിയ  ​500,1000 രുപ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാൻ രാഷ്​ട്രീയ പാർട്ടികൾക്ക്​ഇളവ്​ നൽകിയതിനെ ​ചോദ്യം ചെയ്​ത്​ മമത ബാനർജിയും അരവിന്ദ്​ കെജ്​രിവാളും​.  നോട്ട്​ അസാധുവാക്കിയതിൽ എല്ലാവർക്കും ഒരേ നിയമം ബാധകമാണോയെന്ന്​ കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന്​ പശ്ചിമബംഗാൾ മുഖ്യമന്ത്രി  മമത ബാനർജി ആവശ്യപ്പെട്ടു.  500,1000 രൂപ നോട്ടുകൾ അസാധുവാണെങ്കിൽ രാഷ്​ട്രീയ പാർട്ടികൾക്ക്​  മാത്രമായി ഇളവ്​ നൽകുന്നത്​ എന്തിനാണ്​. ജനങ്ങളും പാർട്ടികളും തമ്മിൽ എന്താണ്​ വ്യത്യാസമെന്നും മമത ചോദിച്ചു.  à´ªà´´à´¯à´¨àµ‡à´¾à´Ÿàµà´Ÿàµà´•àµ¾ നിക്ഷേപിക്കുന്നതിന്​ പാർട്ടികൾക്ക്​ ഇൗ സമയത്ത്​ കേന്ദ്രം ഇളവ്​ അനുവദിച്ചതിൽ ഗൂഢോദ്ദേശ്യമുണ്ടെന്ന്​ മമത ബാനർജി ട്വിറ്ററിൽ കുറിച്ചു. പാർട്ടിയുടെ അണികൾക്ക്​ രഹസ്യ സന്ദേശം നൽകുകയാണ്​ സർക്കാർ ​െ ചയ്​തിരിക്കുന്നത്​. ഇത്​ സർക്കാർ വ്യക്തമാക്കണമെന്നും മമത ആവശ്യപ്പെട്ടു.അതേസമയം  രാഷ്ട്രീയ പാർട്ടികൾക്ക്​  കഴിഞ്ഞ അഞ്ചു വർഷം ലഭിച്ച ഫണ്ടിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് കെജ്​രിവാൾ ആവശ്യപ്പെട്ടു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി  കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ് നടത്തിയതും ആദായ നികുതിയിൽ നിന്ന് രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കിയതും  തമ്മിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നു. രണ്ടരലക്ഷം രൂപ വരെ നിക്ഷേപമുള്ള സാധാരണക്കാരെ കുറിച്ച് കേന്ദ്രം അന്വേഷണം നടത്തുകയാണ്. എന്നാൽ, 2500 കോടി നിക്ഷേപിക്കുന്ന രാഷ്ട്രീയ പാർട്ടികൾ അന്വേഷണ പരിധിക്ക് പുറത്തുമാണെന്നും കെജ്​രിവാൾ കൂട്ടിച്ചേർത്തു.

Related News