Loading ...

Home International

വിദേശികളുടെ തിരിച്ചുവരവിന്​ മൂന്നുഘട്ട പദ്ധതിയുമായി കുവൈത്ത്

കുവൈത്ത്​ സിറ്റി: അവധിക്ക്​ നാട്ടില്‍പോയി കുടുങ്ങിക്കിടക്കുന്ന വിദേശ തൊഴിലാളികളുടെ തിരിച്ചുവരവിന്​ മൂന്നുഘട്ട പദ്ധതി നിര്‍ദേശിച്ച്‌​ കുവൈത്ത്​ ആഭ്യന്തര മന്ത്രാലയം. ആദ്യഘട്ടത്തില്‍ ഡോക്​ടര്‍മാര്‍, നഴ്​സുമാര്‍, ന്യായാധിപന്മാര്‍, പബ്ലിക്​ പ്രോസിക്യൂഷന്‍ അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങി രാജ്യത്ത്​ അടിയന്തരമായി എത്തിക്കേണ്ടവരെ കൊണ്ടുവരും. ഇവരുടെ പട്ടിക തയാറാക്കുന്ന പ്രക്രിയ ആരംഭിച്ചതായാണ്​ വിവരം. കുടുംബം കുവൈത്തിലുള്ള വിദേശികള്‍ക്കായി രണ്ടാംഘട്ടത്തില്‍ പരിഗണന. മൂന്നാം ഘട്ടത്തില്‍ മറ്റുള്ളവ​രെ പരിഗണിക്കും. ഇത്​ ആഭ്യന്തര മന്ത്രാലയത്തി​െന്‍റ നിര്‍ദേശം മാത്രമാണെന്നും ആരോഗ്യ മന്ത്രാലയത്തി​െന്‍റയും മറ്റു ബന്ധപ്പെട്ട വകുപ്പുകളുടെയും അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കോവിഡ്​ വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവലോകനം നടത്തി അപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചാവും തുടര്‍ നടപടികള്‍. നേരത്തേ വിസ അനുവദിക്കുകയും എന്നാല്‍, രാജ്യത്തേക്ക്​ വരാന്‍ കഴിയാതിരിക്കുകയും ചെയ്​തവര്‍ക്ക്​ പുതിയ വിസ അനുവദിക്കണമെന്നതടക്കം ആഭ്യന്തരമന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന്​ സമര്‍പ്പിച്ച ശിപാര്‍ശയിലുണ്ട്​. വിമാനമില്ലാത്തതിനാല്‍ കുവൈത്തിലേക്ക്​ വരാന്‍ കഴിയാതെ വിസ കാലാവധി കഴിഞ്ഞവര്‍ക്ക്​ തിരിച്ചുവരാനും പ്രത്യേക പദ്ധതി ആവിഷ്​കരിച്ചേക്കും. വിസ കാലാവധി കഴിഞ്ഞവരുടെ തിരിച്ചുവരവില്‍ സ്​പോണ്‍സറുടെ താല്‍പര്യം മുഖ്യഘടകമാവും. സ്​പോണ്‍സര്‍മാര്‍ തിരിച്ചെത്തിക്കണമെന്ന്​ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികളുടെ തിരിച്ചുവരവിന്​ പദ്ധതി ആവിഷ്​കരിക്കണമെന്നാണ്​ ശിപാര്‍ശയിലെ പ്രയോഗം.

Related News