Loading ...

Home International

ബലൂച്,​ സിന്ധ് ഗ്രൂപ്പുകളെ ഭീകരരായി പ്രഖ്യാപിക്കണം; പാകിസ്ഥാനെതിരെ ചൈന

ബീജിംഗ്: പാകിസ്ഥാനിലെ തങ്ങളുടെ നിക്ഷേപങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്ന ബലൂചിസ്ഥാന്‍,​ സിന്ധ് പ്രവിശ്യകളിലെ രണ്ട് ഗ്രൂപ്പുകളെ ആഗോള ഭീകരരായി പ്രഖ്യാപിക്കാന്‍ യു.എന്‍ രക്ഷാസമിതിയെ സമീപിക്കണമെന്ന ചൈനയുടെ ആവശ്യം പാകിസ്ഥാനെ വെട്ടിലാക്കി. ഇന്ത്യയ്‌ക്കെതിരെ ഒരു ചട്ടുകമായി ഉപയോഗിച്ച്‌ മേഖലയില്‍ ആധിപത്യം നേടാനുള്ള സൗഹൃദമേ പാകിസ്ഥാനുമായി ചൈനയ്‌ക്കുള്ളൂ.

ബലൂചിസ്ഥാന്റെയും സിന്ധിന്റെയും സ്വാത്വന്ത്ര്യത്തിനായി പോരാടുന്ന രണ്ട് ഗ്രൂപ്പുകള്‍ സംയുക്തമായാണ് ചൈനീസ് സ്ഥാപനങ്ങള്‍ ആക്രമിക്കുന്നത്. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ )​​ ഉള്‍പ്പെടെ നാല് ഭീകര ഗ്രൂപ്പുകള്‍ ബലൂച് രാജി അജോഹി സംഘര്‍ഷ് (ബലൂച് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം)​ എന്ന സഖ്യമുണ്ടാക്കി. ഈ സഖ്യം സിന്ധ് പ്രവിശ്യയിലെ സിന്ധുദേശ് റവലൂഷണറി ആര്‍മിയുമായി ​ജൂലായ് 25 നാണ് കൈകോര്‍ത്തത്. 2000ല്‍ രൂപം കൊണ്ട ബലൂച് ലിബറേഷന്‍ ആര്‍മിയെ പാകിസ്ഥാനും അമേരിക്കയും ബ്രിട്ടനും ഭീകരസംഘടനയായി പ്രഖ്യാപിച്ചതാണ്.

Related News