Loading ...

Home Gulf

ഹോളി ഫാമിലി കത്തീഡ്രൽ അഞ്ചുമാസത്തിനുശേഷം തുറന്നു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ സിറ്റിയിലെ ഹോളി ​ഫാമിലി കത്തീഡ്രൽ അഞ്ചുമാസത്തിനുശേഷം ക്രൈസ്​തവ വിശ്വാസികൾക്കായി തുറന്നുകൊടുത്തു. കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായാണ്​ ദേവാലയം  അടച്ചത്​. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്​ നിയ​ന്ത്രിതമായി ചുരുങ്ങിയ ആളുകൾക്ക്​ മാത്രമാണ്​ ​പ്രവേശനം അനുവദിക്കുന്നത്​. ദേവാലയത്തിൽ വരുന്നവർക്ക്  മാസ്​കും കൈയുറയും നിർബന്ധമാണ്​, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിരുക്കർമ്മങ്ങൾ നടത്തുക. വിശ്വാസികൾക്ക്​ കുർബാനയിൽ പങ്കെടുക്കണമെങ്കിൽ www.avona.org വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്യണം. 

Related News