Loading ...

Home International

ലബനൻ സ്‌ഫോടനം;മൂന്ന്‌ ലക്ഷത്തോളം പേർ ഭവനരഹിതർ

ബെയ്‌റൂട്ട്‌:ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തുറമുഖത്ത്‌ ചൊവ്വാഴ്ചയുണ്ടായ അത്യുഗ്ര സ്‌ഫോടനത്തിൽ ഒരുലക്ഷം കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പ്രാഥമിക വിലയിരുത്തലിൽ 1000നും (75,000 കോടിയോളം രൂപ) 1500നും ഇടയിൽ കോടി ഡോളറിന്റെ നഷ്ടം കണക്കാക്കുന്നതായി ബെയ്‌റൂട്ട്‌ ഗവർണർ മർവാൻ അബ്ബൂദ്‌ പറഞ്ഞു. വിവിധ രാജ്യങ്ങൾ സഹായം എത്തിച്ചുതുടങ്ങി‌. ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമാനുവൽ മാക്ഹോം ലബനനിൽ എത്തി‌.135 പേർ മരിക്കുകയും 5000ൽപരം ആളുകൾക്ക്‌ പരിക്കേൽക്കുകയും ചെയ്‌ത സ്‌ഫോടനത്തിന്റെ കാരണം അധികൃതർ അന്വേഷിക്കുകയാണ്‌.

കോവിഡ്‌ രോഗികളെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രികളടക്കം തകർത്ത സ്‌ഫോടനത്തിൽ മൂന്ന്‌ ലക്ഷത്തോളം പേർ ഭവനരഹിതരായി. സ്‌ഫോടനത്തിന് ഇടയാക്കിയ 2750 ടൺ അമോണിയം നൈട്രേറ്റ്‌ ഏഴ്‌ വർഷത്തോളമായി തുറമുഖത്ത്‌ സൂക്ഷിക്കാനിടയായത്‌ വലിയ വിമർശത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. സിമന്റ്‌ നിർമാണത്തിന്‌ ഉപയോഗിക്കുന്ന സ്‌ഫോടനശേഷിയുള്ള അമോണിയം നൈട്രേറ്റ്‌ തുറമുഖത്തുനിന്ന്‌ നീക്കാൻ ഇക്കാലത്തിനിടയിൽ  തുറമുഖ അധികൃതർ പലതവണ നീതിപീഠത്തിന്‌ എഴുതിയിരുന്നു‌.ഫ്രാൻസിൽനിന്ന്‌ രക്ഷാപ്രവർത്തകരും മരുന്നുകളടക്കം സാധനങ്ങളുമായി രണ്ട്‌ വിമാനം എത്തി. റഷ്യ ഒരു മൊബൈൽ ആശുപത്രി എത്തിച്ചതിനു പിന്നാലെ ആരോഗ്യപ്രവർത്തകരും സഹായവുമായി മൂന്ന്‌ വിമാനംകൂടി അയക്കും‌.  വിവിധ രാജ്യങ്ങൾ സഹായം പ്രഖ്യാപിച്ചു‌. വലിയ സഹായത്തിന്‌ യുഎൻ അഭ്യർഥിച്ചിട്ടുണ്ട്‌. ബെയ്‌റൂട്ടിൽ ഉണ്ടായിരുന്ന യുഎൻ സമാധാനപാലന സേനയിലെ 22 പേർക്കും സ്‌ഫോടനത്തിൽ പരിക്കേറ്റു‌. യുഎന്നിന്റെ ഒരു കപ്പലിനും നാശമുണ്ടായി.ഇതിനിടെ സ്‌ഫോടനം ആക്രമണത്തിന്റെ ഫലമായിരിക്കാം എന്ന വാദം അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ്‌ ആവർത്തിച്ചു. എന്നാൽ, യുഎസ്‌ പ്രതിരോധ സെക്രട്ടറി മാർക്‌ എസ്‌പറും ലബനനൻ അധികൃതരും ഇത്‌ അപകടമാണെന്ന വിലയിരുത്തലിലാണ്‌. കഴിഞ്ഞ മാസാവസാനം ഇസ്രയേലും ലബനനുമായി അതിർത്തി സംഘർഷം ഉണ്ടായ സാഹചര്യത്തിൽ ഇസ്രയേലിന്‌ പങ്കുണ്ടോ എന്ന സംശയങ്ങളും à´šà´¿à´² കേന്ദ്രങ്ങളിൽനിന്ന് ഉയർന്നു. എന്നാൽ, അമോണിയം നൈട്രേറ്റ്‌ സൂക്ഷിച്ചിരുന്നതിനടുത്ത്‌ നടത്തിയ വെൽഡിങ്‌  ജോലിക്കിടെ തീപ്പൊരി ചിതറിയതാകാം ദുരന്തത്തിന്‌ ഇടയാക്കിയതെന്ന്‌ സംശയമുണ്ട്‌.

Related News