Loading ...

Home Kerala

കരിപ്പൂരിൽ വിമാനാപകടം;രണ്ട് മരണം

കോഴിക്കോട്: ക​രി​പ്പൂ​രി​ല്‍ എ​യ​ര്‍ ഇ​ന്ത്യ എക്സ്പ്രസ് റ​ണ്‍​വേ​യി​ല്‍ തെ​ന്നി​മാ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വി​മാ​നം ത​ക​ര്‍​ന്ന് ര​ണ്ടാ​യി പി​ള​ര്‍‌​ന്നു. അ​പ​ക​ട​ത്തി​ല്‍ പൈ​ല​റ്റ് ഉള്‍പ്പെടെ രണ്ടു പേര്‍ മ​രി​ച്ചു.

ആ​റ് ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ 190 പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 10 കു​ട്ടി​ക​ളു​മു​ണ്ട്. ദു​ബാ​യി​ല്‍​നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് എ​ത്തി​യ എ​യ​ര്‍ ഇ​ന്ത്യ​ എക്സ്പ്രസിന്‍റെ IX-1344 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.45 ന് ​ലാ​ന്‍​ഡിം​ഗി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ക​ന​ത്ത മ​ഴ​യി​ല്‍ ന​ന​ഞ്ഞു​കു​തി​ര്‍​ന്ന റ​ണ്‍​വെ​യി​ല്‍ വി​മാ​നം തെ​ന്നി​മാ​റു​ക​യാ​യി​രു​ന്നു. à´Ÿàµ‡â€‹à´¬à´¿â€‹à´³àµâ€ ടോ​പ്പ് മാ​തൃ​ക​യി​ലു​ള്ള റ​ണ്‍​വേ​യു​ടെ ഇ​രു​വ​ശ​വും നാ​ല്‍​പ​ത് അ​ടി​യോ​ളം താ​ഴ്ച​യാ​ണ്. ഇ​വി​ടേ​ക്കാ​ണ് വി​മാ​നം മ​റി​ഞ്ഞു​വീ​ണ​ത്. അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related News