Loading ...

Home International

ഇന്തോ-പെസ്ഫിക് മേഖലയില്‍ അമേരിക്ക ഇന്ത്യയെ പ്രധാന പങ്കാളിയാക്കും

വാഷിംഗ്ടണ്‍: ഇന്തോ-പെസ്ഫിക് മേഖലയില്‍ ഇന്ത്യയെ മുഖ്യപങ്കാളിയാക്കി നീങ്ങാന്‍ അമേരിക്ക. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും തമ്മില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പ്രതിരോധ രംഗത്ത് രാജ്യങ്ങളുടെ സുരക്ഷ, പെസഫിക് മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുക, സാമ്ബത്തിക വ്യപാര രംഗത്ത് ഇതേ മേഖലയിലെ സുക്ഷിതത്വം എന്നീ വിഷയങ്ങളിലാണ് അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.അതേസമയം കൊറോണ മഹാമാരിക്കിടെയുള്ള ഇന്ത്യയുടെ മികച്ച പ്രവര്‍ത്തനങ്ങളെയും മൈക്ക് പോംപിയോ പ്രശംസിച്ചു. കൊറോണ പ്രതിരോധത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അഫ്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങള്‍ക്കും ഇന്തോ-പെസഫിക് മേഖലയിലെ വികസനത്തിനും ഇന്ത്യയുമായുള്ള ബന്ധം ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News