Loading ...

Home Kerala

സംസ്ഥാനത്ത് പുതിയ 11 ഹോട്സ്പോട്ടുകൾ

സംസ്ഥാനത്ത് കൊവിഡ്-19 വ്യാപിക്കുന്നതിനിടെ 11 ഹോട്സ്പോട്ടുകൾക്കൂടി. 16 പ്രദേശങ്ങളെ പട്ടികയിൽ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കൊവിഡ്-19 സ്ഥിരീകരിച്ചത് 1251 പേർക്ക്. 1,061 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 73 പേരുടെ ഉറവിടം വ്യക്തമല്ല. 811 പേരാണ് വെള്ളിയാഴ്ച രോഗമുക്തി നേടിയത്. തിരുവനന്തപുരത്താണ് ഏറ്റവും അധികം ആളുകൾക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 21), തൃക്കുന്നപ്പുഴ (15), അമ്പലപ്പുഴ നോര്‍ത്ത് (12), അരൂക്കുറ്റി (7), കഞ്ഞിക്കുഴി (18), തൃശൂര്‍ ജില്ലയിലെ കണ്ടാണശേരി (1), പടിയൂര്‍ (1, 7, 8), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (9, 25), കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ (10), പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് (5), എറണാകുളം ജില്ലയിലെ കവളങ്ങാട് (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

Related News