Loading ...

Home Kerala

മൂന്നാർ രാജമല മണ്ണിടിച്ചിൽ;മരണസംഖ്യ 15 ആയി

മൂന്നാര്‍: രാജമല പെട്ടിമുടിലുണ്ടായ ഉരുള്‍പൊട്ടിലിലും മണ്ണിടിച്ചിലും മരിച്ചവരുടെ എണ്ണം 15 ആയി.13 പേരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റി. 50 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുകകയാണ്. 82 പേര്‍ താമസിക്കുന്ന ലയങ്ങളില്‍ ഇന്നലെ വൈകിട്ട് 78 പേര്‍ ആണ് ഉണ്ടായിരുന്നതെന്ന് റവന്യൂ അധികൃതര്‍ പറയുന്നു.മരിച്ചവരില്‍ എട്ട് പുരുഷന്മാരും അഞ്ച് സ്ത്രീകളും ഒരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ഗാന്ധിരാജ് (48), ശിവകാമി(38), വിശാല്‍ (12), രാമലക്ഷ്മി(40) , മുരുകന്‍(46), മയില്‍സ്വാമി (48), കണ്ണന്‍(40), അണ്ണാദുരൈ,(44) രാജലക്ഷമി(42), കൗസല്യ(25), തപസിയമ്മാള്‍(42), സിന്ധു (13), സതീഷ്(25), പനീര്‍ശെല്‍വം (50), ഗണേശന്‍ (40) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Related News