Loading ...

Home Kerala

നാശം വിതച്ച്‌ മഴ തുടരുന്നു; മൂ​ന്നാ​റി​ല്‍ വ​ന്‍ മ​ണ്ണി​ടി​ച്ചി​ല്‍,മു​ല്ല​പ്പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പ് ഉ​യർ​ന്നു

മൂ​ന്നാ​ര്‍: മൂ​ന്നാ​ര്‍ ക​ണ്ണ​ന്‍ ദേ​വ​ന്‍ പ്ലാ​ന്‍റേ​ഷ​ന്‍റെ രാ​ജ​മ​ല പെ​ട്ടി​മു​ടി ഡി​വി​ഷ​നി​ലെ ല​യ​ത്തി​ന് മു​ക​ളി​ല്‍ ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണി​ന​ട​യി​ല്‍​നി​ന്നും പ​ത്ത് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വ​രെ ടാ​റ്റ ഹൈ​റേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ര​ണ്ട് പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

നാ​ല് പേ​ര്‍ മ​രി​ച്ച​താ​യി വി​വ​രം ല​ഭി​ച്ച​താ​യി ദേ​വി​കു​ളം ത​ഹ​സി​ല്‍​ദാ​ര്‍ ജി​ജി കു​ന്ന​പ്പ​ള്ളി പ​റ​ഞ്ഞു. മ​ണ്ണി​ടി​ച്ചി​ലി​ല്‍ നാ​ല് ല​യ​ങ്ങ​ളാ​ണ് ത​ക​ര്‍​ന്ന​ത്. 83 പേ​ര്‍ ല​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ്ര​ദേ​ശ​ത്ത് ര​ക്ഷ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. à´ªàµ‹â€‹à´²àµ€â€‹à´¸àµà´‚ അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​വും സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

മൂ​ന്നാ​ര്‍-​രാ​ജ​മ​ല റോ​ഡി​ലെ പെ​രി​യ​വ​ര പാ​ലം ഒ​ലി​ച്ചു പോ​യ​താ​ണ് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.

Related News