Loading ...

Home Gulf

അജ്മാനില്‍ തീപിടിത്തം

യുഎഇയിലെ അജ്മാനില്‍ തീപിടിത്തം. ഇറാനിയന്‍ മാര്‍ക്കറ്റ് എന്ന് അറിയപ്പെടുന്ന അജ്മാന്‍ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്. മേഖലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു.തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടിത്തത്തില്‍ 120 കടകള്‍ കത്തിനശിച്ചു. ഇതില്‍ മലയാളികളുടെ 25 കടകളും കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്തെ ഒരു കടയില്‍ നടന്നുകൊണ്ടിരുന്ന നിര്‍മാണ പ്രവര്‍ത്തിക്കിടെയുണ്ടായ തീപൊരിയാണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്ന് കരുതുന്നു.നിയന്ത്രിക്കാന്‍ കഴിയുന്നതിന് മുന്നേ തീ മറ്റു കടകളിലേക്കും പടരുകയായിരുന്നു. വന്‍തുകയുടെ നഷ്ടം നേരിട്ടതായി കച്ചവടക്കാര്‍ മീഡിയവണിനോട് പറഞ്ഞു. കോവിഡ് കാലത്ത് അടച്ചിട്ടിരുന്ന മാര്‍ക്കറ്റ് ഈമാസം 15 ന് തുറക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് തീപിടിത്തം.അറ്റകുറ്റപ്പണിക്കായി വെല്‍ഡിങ് നടക്കുന്നതിനിടെയുണ്ടായ തീപൊരിയില്‍ നിന്നാണ് തുടക്കമെന്ന് സംശയിക്കുന്നതായി മാര്‍ക്കറ്റിലെ ജീവനക്കാര്‍ പറയുന്നു. കാര്‍പറ്റ് ഷോറുമുകള്‍, തുണിത്തരങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയ വില്‍ക്കുന്ന നിരവധി ചെറിയ കടകളാണ് കത്തിയത്.

Related News