Loading ...

Home International

പാപ്വാ ന്യൂഗിനിയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സിഡ്നി: പാപ്വാ ന്യൂഗിനിയിൽ ഭൂചലനം ഉണ്ടായതിനെ തുടർന്ന് ഒട്ടേറെ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനെ തുടർന്നാണ് യു.എസ് ജിയോളജിക്കൽ സർവേ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇൻഡോനേഷ്യ, പാപ്വാ ന്യൂഗിനി, സോളമൻ ദ്വീപുകൾ എന്നീ രാജ്യങ്ങളുടെ തീരങ്ങളിലാണ് സുനാമിക്ക് സാധ്യത കൽപിക്കപ്പെടുന്നത്. എന്നാൽ ന്യൂസിലാൻഡ് സർക്കാർ ഇതിനകം രാജ്യത്തിന്‍റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ്് നൽകിക്കഴിഞ്ഞു.ന്യൂ അയർലൻഡിൽ പ്രദേശിക സമയം 8.51നാണ് ഭൂചലനമുണ്ടായത്. 75 കിലോമീറ്റർ ചുറ്റളവിൽ ഭൂചലനം അനുഭവപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇടക്കിടെ ഭൂചലനം അനുഭവപ്പെടുന്ന പ്രദേശമാണ് പാപ്വാ ന്യൂഗിനിയ.

Related News