Loading ...

Home Kerala

കേരളത്തിന് കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ജല കമീഷന്‍ മുന്നറിയിപ്പ് നല്‍കി. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ജലകമീഷന്‍ മുന്നറിയിപ്പ് നല്‍കിയത്. ഈ സംസ്ഥാനങ്ങളില്‍ 4 ദിവസം കൂടി കനത്ത മഴ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് ജല കമീഷന്‍ സ്പെഷ്യല്‍ ഫ്ലഡ് അഡ്വൈസറി ഇറക്കിയത്.കേരളം, മാഹി, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, അടക്കം 10 സംസ്ഥാനങ്ങളില്‍ വരുന്ന നാല് ദിവസം ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന് പുറമെയാണ് സെന്‍ട്രല്‍ ജല കമീഷന്‍ സ്പെഷ്യല്‍ ഫ്ലഡ് അഡ്വൈസറി ഇറക്കിയത്.കേരളത്തില്‍ പെരിയാര്‍ തടത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നും ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയതോതില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും അഡ്വൈസറിയില്‍ പറയുന്നു. തമിഴ്നാട്ടിലെ നീലഗിരിയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നേക്കാമെന്നും കമീഷന്‍ അറിയിച്ചു.

Related News