Loading ...

Home International

ബെ​യ്റൂ​ട്ടി​ല്‍ ര​ണ്ടാ​ഴ്ച​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ,മ​ര​ണം 135 ആ​യി

ബെ​യ്റൂ​ട്ട്: ല​ബ​നീ​സ് ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ മൊ​ത്തം വി​റ​പ്പി​ച്ച ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 135 ആ​യി. 4000നു ​മു​ക​ളി​ല്‍ പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. കാ​ണാ​താ​യ നൂ​റി​ല​ധി​കം പേ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ബെ​യ്റൂ​ട്ടി​ലെ തു​റ​മു​ഖ മേ​ഖ​ല​യി​ല്‍ തീ​പി​ടി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഒ​രു ഗോ​ഡൗ​ണി​ല്‍ മു​ന്‍​ക​രു​ത​ലി​ല്ലാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന 2,750 ട​ണ്‍ അ​മോ​ണി​യം നൈ​ട്രേ​റ്റ് പൊ​ട്ടി​ത്തെ​റി​ച്ച​താ​ണു ദു​ര​ന്ത​ത്തി​നു കാ​ര​ണ​മെ​ന്നു ല​ബ​നീ​സ് പ്ര​സി​ഡ​ന്‍റ് മി​ഷേ​ല്‍ ഔ​ണ്‍ അ​റി​യി​ച്ചു.സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലെ​ബ​ന​നി​ലെ ബെ​യ്റൂ​ട്ടി​ല്‍ ര​ണ്ടാ​ഴ്ച​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വ്യാ​പ്തി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി​യെ​ന്ന് ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി.

Related News