Loading ...

Home Kerala

പാലിയേക്കര ടോള്‍ പ്ലാസ​ക്കെതിരായ പരാതികളില്‍ സി.ബി.​ഐ അന്വേഷണം തുടങ്ങി

കൊച്ചി: തൃശൂര്‍ പാലിയേക്കര ടോള്‍ കമ്ബനിയെയും ദേശീയപാത അതോറിറ്റി ഉദ്യോഗസ്​ഥരെയും പ്രതിചേര്‍ത്ത്​ സി.ബി.ഐ കേസ് രജിസ്​റ്റര്‍ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. മണ്ണുത്തി -അങ്കമാലി ദേശീയപാത നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന്​ കാട്ടി ലഭിച്ച പരാതിയുടെ അടിസ്​ഥാനത്തിലാണ്​ സി.ബി.ഐ ​കൊച്ചി യൂനിറ്റ്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തത്​. നിര്‍മാണത്തില്‍ 102.44 കോടിയുടെ അഴിമതി നടന്നതായാണ് ആരോപണം.2006 മുതല്‍ 2016 വരെയുള്ള കരാര്‍ വ്യവസ്ഥകള്‍ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്​ചര്‍ കമ്ബനി പാലിച്ചില്ലെന്നാണ്​ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം. കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ ടോള്‍ പിരിച്ചു, ദേശീയപാത അതോറിറ്റി അധികൃതരുമായി ക്രിമിനല്‍ ഗൂഢാലോചന നടത്തി സര്‍ക്കാറിന്​ നഷ്​ടമുണ്ടാക്കി, നിര്‍മാണ മാനദണ്ഡങ്ങളില്‍ വീഴ്​ച വരുത്തി, 12 ബസ് ബേ നിര്‍മിക്കേണ്ട സ്ഥാനത്ത് മൂന്നെണ്ണം മാത്രമാണ്​ പൂര്‍ത്തിയാക്കിയത്, പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലും കരാര്‍ ലംഘനം നടത്തി എന്നിവയാണ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍. à´•à´®àµà´¬à´¨à´¿ ഉദ്യോഗസ്ഥരും പാലക്കാട് എന്‍.എച്ച്‌​ അതോറിറ്റി ഓഫിസിലെ ജീവനക്കാരുമാണ്​ പ്രതികള്‍. സി.ബി.ഐ കൊച്ചി യൂനിറ്റ്​ ഇന്‍സ്പെക്ടര്‍ എന്‍.ആര്‍. സുരേഷാണ് കേസ്​ അന്വേഷിക്കുന്നത്​.

Related News