Loading ...

Home Gulf

അന്താരാഷ്ട്ര ആരോഗ്യ സെമിനാറുമായി സൗദി

സൗദി അറേബ്യ ആഗോള ആരോഗ്യ സംരക്ഷണ ഉച്ചകോടി സംഘടിപ്പിക്കുന്നു. ആഗോള തലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പകര്‍ച്ച വ്യാധികളെ തടയുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി. ഈ മാസം പതിനൊന്ന് പന്ത്രണ്ട് തിയ്യതികളിലാണ് ഉച്ചകോടി. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ ആഗോള തലത്തിലെ ആരോഗ്യ രംഗത്തുള്ളവര്‍ ഉച്ചകോടിയില്‍ സംബന്ധിക്കും.റിയാദ് ഗ്ലോബല്‍ ഡിജിറ്റള്‍ ഹെല്‍ത്ത് സമ്മിറ്റ് എന്ന പേരിലാണ് പരിപാടി. ഈ മാസം 11,12 തിയ്യതികളിലാണ് ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ഉച്ചകോടി നടക്കുക. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍, യു.കെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഡയരക്ടര്‍, ഐ.ബി.എം ചീഫ് ഹെല്‍ത്ത് ഓഫീസര്‍, ആസ്‌ട്രേലിയയുടെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ സംബന്ധിക്കും.

Related News