Loading ...

Home Gulf

ഒമാനില്‍ ബര്‍ക്ക-നഖല്‍ ഇരട്ടപ്പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു

ഒമാനില്‍ ബര്‍ക്ക-നഖല്‍ ഇരട്ടപ്പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു.അല്‍ മസലമാത്ത്​ മേഖലയില്‍ നിന്ന്​ തുടങ്ങി നഖലിലെ അല്‍ സാദിയ മേഖല വരെയുള്ള അവസാനഘട്ട ജോലികള്‍ പൂര്‍ത്തീകരിച്ചശേഷമാണ്​ റോഡ്​ ഗതാഗതത്തിനായി തുറന്നത്​.ഏഴ്​ ഇന്‍റര്‍ചേഞ്ചുകളും രണ്ട്​ വാദികള്‍ക്ക്​ മുകളിലൂടെയുള്ള പാലങ്ങളും അഞ്ച്​ റൗണ്ട്​ എബൗട്ടുകളും റോഡിലുണ്ട്​. ഇതോടൊപ്പം വാഹനങ്ങള്‍ക്കായി ഒരു അണ്ടര്‍ പാസ്​, കാല്‍ നടക്കാര്‍ക്കായി ആറ്​ ഭൂഗര്‍ഭ ടണലുകള്‍, കാല്‍ നടക്കാര്‍ക്ക്​ ഒരു ഓവര്‍ പാസ്​, 27 കിലോമീറ്റര്‍ സര്‍വിസ്​ എന്നിവയും ഇതി​ന്റെ ഭാഗമാണ്​.ഒരു വശത്തേക്ക്​ 3.75 മീറ്റര്‍ നീളമുള്ള രണ്ട്​ ലൈനുകളാണ്​ ഉള്ളത്​. പുറത്തേക്കുള്ള റോഡ്​ ഷോള്‍ഡറുകള്‍ക്ക്​ 2.5 മീറ്ററും ഇന്റെണല്‍ റോഡ്​ ഷോള്‍ഡറുകള്‍ക്ക്​ 1.2 മീറ്ററുമാണ്​ വീതി. പ്രൊട്ടക്​ടിവ്​ ബാരിയറുകളടക്കം സുരക്ഷ മാനദണ്ഡങ്ങളോടെയാണ്​ റോഡി​ന്റെ നിര്‍മാണം.

Related News