Loading ...

Home International

ലെബനന്‍ സ്‌ഫോടനത്തില്‍ മരണം 100 കവിഞ്ഞു ;100 ലധികം പേരെ കാണാനില്ല

ബെയ്‌റൂട്ട്: ( 05.08.2020) ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ ലോകം ഞെട്ടിത്തരിച്ചു. 78 പേരോളം കൊല്ലപ്പെടുകയും നാലിയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. തുറമുഖത്തിനടുത്താണ് സ്‌ഫോടനം നടന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സൈപ്രസ് ദീപില്‍ നിന്ന് കുറച്ചകലെയാണ് സ്‌ഫോടനം നടന്ന സ്ഥലം. ജനാലകള്‍ ചിഹ്നഭിന്നമായതോടെ കെട്ടിടങ്ങള്‍ പൊളിഞ്ഞ് താഴേക്ക് പതിക്കാന്‍ തുടങ്ങി. ഇത് കാരണം ആകാശത്ത് ഇളം ചുമപ്പ് നിറത്തില്‍ വലിയ കൂണിന്റെ മുകള്‍ഭാഗം പോലെ പൊടിപടലങ്ങള്‍ ഉയര്‍ന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സ്‌ഫോടത്തെ തുടര്‍ന്ന ചിന്നിച്ചിതറിയ ഗ്ലാസുകള്‍ തെറിഞ്ഞ് കൊണ്ടും അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍പ്പെട്ടും കുട്ടികളും മുതിര്‍ന്നവരും അടക്കം ധാരാളം പേര്‍ക്ക് പരിക്ക് പറ്റി. ചെറിയ സ്‌ഫോടനത്തില്‍ നിന്ന് വലിയ സ്‌ഫോടനമായി മാറുകയായിരുന്നെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. 240 കിലോമീറ്റര്‍ അകലെ വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്ന് ബെയ്‌റൂട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ സന്ദര്‍ശിച്ച ശേഷം ആരോഗ്യമന്ത്രി ഹമദ് ഹസന്‍ പ്രതികരിച്ചു. നാലായിരത്തോളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പലരും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും തുറമുഖത്തിനകത്ത് മൃതദേഹങ്ങള്‍ കിടപ്പുണ്ടെന്നും ധാരാളം പേരെ ആശുപത്രിയിലാക്കിയെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രക്തദാനത്തിന് തയ്യാറായി മുന്നോട്ട് വരണമെന്ന് ് ലെബനനിലെ റെഡ്‌ക്രോസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രാസവസ്തുക്കള്‍ കൊണ്ടുള്ള അപകടമാണെന്ന് സംശയമുണ്ടെന്ന് ചില ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. സോഡിയം നൈട്രൈറ്റ് വലിയ തോതില്‍ അധികൃതര്‍ മുമ്ബ് കണ്ടുകെട്ടിയിരുന്നു. ഇത് മാസങ്ങള്‍ക്ക് നശിപ്പിച്ചെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ രാസവസ്തുക്കള്‍ക്ക് തീപിടിച്ചാണ് രണ്ടാമത്തെ സ്‌ഫോടനം സംഭവിച്ചത്- ആഭ്യന്തര സുരക്ഷാ മേധാവി മേജര്‍ ജനറല്‍ അബ്ബാസ് ഇബ്രാഹിം പറഞ്ഞു.

' വലിയ സ്‌ഫോടനമായിരുന്നു. വീടിന്റെ തട്ട് തകര്‍ന്ന് വീണു. ജനാലകള്‍ പൊട്ടിപ്പൊളിഞ്ഞു. ഞാന്‍ തറയില്‍ വീണു. അപ്പാര്‍ട്ട്‌മെന്റിന് പുറത്തേക്ക് എത്താന്‍ ഏറെ ബുദ്ധിമുട്ടി' പ്രദേശത്ത് താമസിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്തിന് അടുത്തുകൂടി കാറില്‍ പോയ ബാഹ്ജിയുടെ തലയ്ക്കും കൈയ്ക്കും പരിക്ക് പറ്റി. സൂപ്പര്‍മാര്‍ക്കറ്റ് മാനേജരാണ് ഇയാള്‍. ആദ്യമായാണ് ഇത്രയും വലിയ സ്‌ഫോടനത്തില്‍ പെട്ടതെന്നും എന്താണ് സംഭവിക്കുന്നതെന്ന് യാതൊരു പിടിയുമില്ലെന്നും ഇയാള്‍ പറഞ്ഞു. നടപ്പാതയില്‍ വീണ് കിടന്നതും രണ്ട് പേര്‍ എടുത്ത് കൊണ്ടുപോയതും മാത്രമേ ഓര്‍മയുള്ളൂ എന്നും ഇയാള്‍ പറഞ്ഞു.

സ്‌ഫോടനത്തിന് ശേഷം ലബനീസ് പ്രധാനമന്ത്രി ഹസന്‍ ദിയാബ് ലോകരാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്നും 2014 മുതല്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന അപകടകരമായ ഗോഡൗണിനെ കുറിച്ച്‌ പ്രത്യേകം അന്വേഷിച്ച്‌ എന്താണ് സംഭവിച്ചെന്ന കാര്യം പുറത്ത് കൊണ്ടുവരുമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്‌ഫോടനം നടന്ന ശേഷം അണുപ്രസരണം സംബന്ധിച്ച്‌ സുരക്ഷാ ഏജന്‍സികളുമായും ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും ഉന്നത ഉദ്യോരസ്ഥരുമായും പ്രധാനമന്ത്രി ചര്‍ച്ചനടത്തിയിരുന്നു.

അന്താരാഷ്ട്ര സമൂഹം ലബനന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഉറപ്പുനല്‍കി. ഫ്രാന്‍സ്, ഇറാന്‍, അമേരിക്ക തുടങ്ങിയവരെല്ലാം സഹായങ്ങള്‍ ഉറപ്പ് നല്‍കി. ഇസ്രയേല്‍ വൈദ്യ സഹായം വാഗ്ദാനം ചെയ്‌തെന്ന് ലെബനന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2006ല്‍ ഇസ്രയേല്‍ ലെബനനുമായി യുദ്ധം നടത്തിയിരുന്നു

Related News