Loading ...

Home National

രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​നു തു​ട​ക്കം

ലക്നോ: അ​യോ​ധ്യയില്‍ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​നു തു​ട​ക്കം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക്ഷേ​ത്ര​ത്തി​ന്‍റെ ശി​ല​സ്ഥാ​പി​ച്ചു. 40 കി​ലോ തൂ​ക്ക​മു​ള്ള വെ​ള്ളി ഇ​ഷ്ടി​ക​കൊ​ണ്ടു​ള്ള ശി​ല​യാ​ണ് സ്ഥാ​പി​ച്ച​ത്. ച​ട​ങ്ങി​ലേ​ക്കാ​യി രാ​ജ്യ​ത്തെ എ​ല്ലാ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മ​ണ്ണും എ​ല്ലാ പു​ണ്യ​ന​ദി​ക​ളി​ലെ​യും ജ​ല​വും എ​ത്തി​ച്ചി​രു​ന്നു.

അ​യോ​ധ്യ​യി​ല്‍ വ​ന്‍ സു​ര​ക്ഷ​യു​ടെ​യും വ​ന്പി​ച്ച സ​ന്നാ​ഹ​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​നു​ള്ള ഭൂ​മി പൂ​ജ ന​ട​ന്ന​ത്. ന​രേ​ന്ദ്ര മോ​ദി ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ച​ട​ങ്ങി​ന്‍റെ പ്ര​ധാ​ന വേ​ദി​യി​ല്‍ ഇ​രി​പ്പ​ട​മു​ണ്ടാ​യി​രു​ന്ന​ത്. à´†â€‹à´°àµâ€â€‹à´Žâ€‹à´¸àµâ€Œà´Žâ€‹à´¸àµ മേ​ധാ​വി മോ​ഹ​ന്‍ ഭാ​ഗ​വ​ത്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​ര്‍ ആ​ന​ന്ദി ബെ​ന്‍ പ​ട്ടേ​ല്‍, മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, മ​ഹ​ന്ത് നൃ​ത്യ ഗോ​പാ​ല്‍ ദാ​സ് എ​ന്നി​വ​രാ​ണ് മ​റ്റു​ള്ള​വ​ര്‍. 175 അ​തി​ഥി​ക​ള്‍​ക്കും ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു.

പ്ര​ധാ​ന​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ​ദ​സി​നെ ഹ്ര​സ്വ​മാ​യി അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നാ​യി ചെ​റി​യ വേ​ദി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന് രാവിലെ അ​യോ​ധ്യ​യി​ലെ​ത്തി​യ മോ​ദി ഹ​നു​മാ​ന്‍​ഗ​ഡി ക്ഷേ​ത്രം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ഇ​വി​ടെ നി​ന്നാ​ണ് ഭൂ​മി പൂ​ജ ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യ​ത്.

Related News