Loading ...

Home International

ഇന്ത്യൻ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ പാകിസ്താന്‍ ഭൂപടം

ജമ്മുകശ്മീരില്‍ പൂര്‍ണ അവകാശവാദം ഉന്നയിച്ച്‌ പാകിസ്താന്‍. ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പാകിസ്താന്‍ പുതിയ ഭൂപടം പുറത്തിറക്കി. ഗുജറാത്തിന്റെ ഭാഗമായ ജുനാഗഡ്ഡും സ്വന്തമാണെന്ന് പാകിസ്താന്‍ അവകാശപ്പെടുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഭൂപടം പുറത്തിറക്കായത്.ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശങ്ങളും ലഡാക്കിനെയും പാകിസ്താന്‍ അധീനതയിലുള്ള പ്രദേശങ്ങളാക്കിയുള്ള ഭൂപടമാണ് പാകിസ്താന്‍ സര്‍ക്കാര്‍ ഇന്ന് അംഗീകരിച്ചത്. കശ്മീരിന്റെ പദവി എടുത്തുകളഞ്ഞതിന്റെ ഒന്നാം വാര്‍ഷികമാണ് നാളെ. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കമെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു. നാളെ കരിദിനമായും പാകിസ്താന്‍ ആചരിക്കും. à´•à´¶àµà´®àµ€à´°àµâ€ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധ റാലികള്‍ നടത്താനും പാകിസ്താന്‍ തീരുമാനിച്ചിട്ടുണ്ട്.പുതിയ മാപ്പ് സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി à´·à´¾ മെഹ്മൂദ് ഖുറേഷി പറഞ്ഞു.

Related News