Loading ...

Home International

ജര്‍മ്മനിയിലും ബ്രിട്ടനിലും കോവിഡ്​ പ്രതിരോധ നടപടികള്‍ക്കെതിരെ വ്യാപക പ്രതിഷേധം

ബെര്‍ലിന്‍: കോവിഡ്​ മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗമായി ചൂണ്ടിക്കാട്ടുന്ന മാസ്​ക്​ ധരിക്കലിനെതിരെ അമേരിക്കക്ക്​ പിന്നാലെ ബ്രിട്ടനിലും ജര്‍മ്മനിയിലും പ്രതിഷേധം​. ലോകത്ത്​ കോവിഡ്​ ഏറ്റവും മൃഗീയമായി പടര്‍ന്നുപിടിച്ച യൂറോപ്പില്‍ ആളുകള്‍ മാസ്​ക്​ ധരിക്കലടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ നിഷേധിക്കുന്ന കാഴ്​ചയാണ്​. ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ ആയിരങ്ങളാണ്​ കോവിഡ്​ പ്രതിരോധ നടപടികള്‍ക്കെതിരെ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചത്​. ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കുകയാണെന്നാണ്​ അവര്‍ പറയുന്നത്​.17000ത്തോളം ആളുകള്‍ പ​െങ്കടുത്തതായി പൊലീസ് പറയുന്ന പ്രതിഷേധ റാലിയില്‍ സ്വാതന്ത്ര്യ വാദികളും വാക്​സിനേഷന്‍ വിരുദ്ധ പ്രവര്‍ത്തകരും ഭരണഘടനാ ലോയലിസ്റ്റുകളും പ​െങ്കടുത്തിരുന്നു.​സ്വാതന്ത്യം വേണം' മഹാമാരിയുടെ പേരിലുള്ള നിയന്ത്രണം അവസാനിപ്പിച്ച്‌ സ്വാതന്ത്ര്യം തിരിച്ചു തരണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നമ്മുടെ സ്വാതന്ത്ര്യം നഷ്​ടപ്പെടുത്തുന്നതിനാലാണ്​ ഒച്ചവെക്കുന്ന​തെന്നും.. ചിന്തിക്കണമെന്നും... മാസ്​ക്​ ധരിക്കരുതെന്നും എഴുതിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാരുടെ കയ്യിലുണ്ടായിരുന്നു.സ്വേച്ഛാധിപത്യത്തി​​െന്‍റ പുതിയ മുഖമാണ് മാസ്‌ക് എന്നാണ്​​ ബ്രിട്ടനിലെ പ്രതിഷേധക്കാര്‍ പറഞ്ഞത്​. സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണത്​. മാസ്‌ക് ഞങ്ങളെ അടിമകളാക്കുകയാണ്, മാസ്‌ക് മുഖമില്ലാതാക്കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ മുഴക്കിയത്​​. ജൂലൈ അവസാനമായിരുന്നു ബ്രിട്ടനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്.

Related News