Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 962 പേ​ര്‍​ക്ക് കോ​വി​ഡ്; 801 സമ്പർക്ക രോഗികൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 962 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 801 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം. 815 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍‌ അ​റി​യി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ല്‍ 55 പേ​ര്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും 85 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വ​ന്ന​താ​ണ്. ഇ​തി​ല്‍ 40 പേ​രു​ടെ സ​ന്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 15 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ക്ലീ​റ്റ​സ് (68), ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി ശ​ശി​ധ​ര​ന്‍ (52) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു ഇ​ന്ന് സ്ഥി​രീ​ക​രി​ച്ചു. à´¸à´‚​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,45,234 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 1,115 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 506 ആ​യി.

രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: തി​രു​വ​ന​ന്ത​പു​രം 205, എ​റ​ണാ​കു​ളം 106, ആ​ല​പ്പു​ഴ 101, തൃ​ശൂ​ര്‍ 85, മ​ല​പ്പു​റം 85, കാ​സ​ര്‍​ഗോ​ഡ് 66, പാ​ല​ക്കാ​ട് 59, കൊ​ല്ലം 57, ക​ണ്ണൂ​ര്‍ 37, പ​ത്ത​നം​തി​ട്ട 36, കോ​ട്ട​യം 35, കോ​ഴി​ക്കോ​ട് 33, വ​യ​നാ​ട് 31, ഇ​ടു​ക്കി 26.

Related News