Loading ...

Home Kerala

ഇടുക്കി ലോവര്‍ പെരിയാര്‍ , കല്ലാര്‍കുട്ടി ഡാമുകളുടെ ഷട്ടറുകള്‍ തുറക്കും ; ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി : ഇടുക്കി ലോവര്‍ പെരിയാര്‍ അണക്കെട്ടിന്‍്റെ ഒരു ഷട്ടര്‍ ഉടന്‍ തുറക്കും. 45 ക്യുമെക്‌സ് വരെ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. ഇടുക്കി ജില്ലയില്‍ ആഗസ്റ്റ് ആറ് വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പെരിയാറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.അതേസമയം, ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്‍്റെ ഒരു ഷട്ടര്‍ അഞ്ച് മണിക്ക് തുറക്കും. ഷട്ടര്‍ 30 സെ.മീ ഉയര്‍ത്തി 30 ക്യുമെക്‌സ് വരെ വെള്ളം ഒഴുക്കിവിടും. ജില്ലയില്‍ ആഗസ്റ്റ് 6 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കല്ലാര്‍കുട്ടി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനാലും മുന്‍കരുതല്‍ എന്ന നിലയിലാണ് നടപടി. à´®àµà´¤à´¿à´°à´ªàµà´ªàµà´´à´¯à´¾à´°àµâ€, പെരിയാര്‍ എന്നിവയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.അതിനിടെ, തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്‍്റെ ഷട്ടര്‍ തുറന്ന് അധിക ജലം ഒഴുക്കിവിട്ട് തുടങ്ങി. ഇതിനാല്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. പാലക്കാട് ജില്ലയിലെ മംഗലം ഡാം തുറന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇന്നത്തെ കാലവര്‍ഷ തീവ്രത അനുസരിച്ച്‌ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാലാണ് ഡാം തുറക്കുന്നത്. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Related News