Loading ...

Home Gulf

പ്രവാസിമടക്കം: ഖത്തര്‍ റീ എന്‍ട്രി പെര്‍മിറ്റ് അപേക്ഷ സ്വീകരിക്കല്‍ തുടങ്ങി

ദോഹ: പ്രവാസികള്‍ക്ക്​ തിരിച്ചെത്താനുള്ള റീ എന്‍ട്രി പെര്‍മിറ്റിന്​ ഖത്തര്‍ അപേക്ഷ സ്വീകരിക്കല്‍ തുടങ്ങി. മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://portal.www.gov.qa/wps/portal/qsports/home എന്ന ലിങ്ക് വഴി 'എക്സപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ്' ലഭിക്കാനുള്ള സംവിധാനം നിലവില്‍ വന്നു. പ്രവാസികള്‍ക്ക് മടങ്ങിയെത്താനുള്ള താല്‍ക്കാലിക സംവിധാനമാണിത്​.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ വ്യക്തികളോ കമ്ബനികളോ ആയ തൊഴിലുടമകള്‍, കുടുംബങ്ങളുടെ സ്​പോണ്‍സര്‍ ആയ ഖത്തര്‍ ഐഡിയുള്ളവര്‍ എന്നിവര്‍ക്ക്​ അപേക്ഷിക്കാം. റീ എന്‍ട്രി പെര്‍മിറ്റിന് ഒരു മാസമാണ്​ കാലാവധി. യാത്രയിലുടനീളം എന്‍ട്രി പെര്‍മിറ്റ് കോപ്പിയും ക്വാറൈന്‍റനുമായി ബന്ധപ്പെട്ട രേഖകളും സൂക്ഷിക്കണം.
വിവരങ്ങള്‍ക്ക്​ ഖത്തറിലുള്ളവര്‍ 109 ഹോട്ട്​ലൈന്‍ നമ്ബറിലും വിദേശത്തുള്ളവര്‍ +9744406 9999 നമ്ബറിലും ബന്ധപ്പെടണം. അന്താരാഷ്​ട്ര വിമാനവിലക്ക്​ ആഗസ്​റ്റ്​ 31 വരെ ഇന്ത്യ നീട്ടിയത്​ പ്രവാസികള്‍ക്ക്​ തിരിച്ചടിയാകും.

Related News