Loading ...

Home International

പാക് ടിവി ചാനലില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക എങ്ങനെ വന്നു? അന്വേഷണം തുടങ്ങി

പാക്കിസ്ഥാന്റെ ജനപ്രിയ ടിവി ചാനലായ ഡോണ്‍ ന്യൂസ് സാങ്കേതികസംവിധാനങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടു. ഞായറാഴ്ച ഡോണ്‍ ന്യൂസ് ചാനലില്‍ തത്സമയം ഇന്ത്യന്‍ പതാക പെട്ടെന്ന് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് ഏവരെയും അമ്ബരപപിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യദിന സന്ദേശവും ഈ ത്രിവര്‍ണ്ണത്തില്‍ എഴുതിയിട്ടുണ്ട്. ഈ സംഭവത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

ഇന്ത്യന്‍ ഹാക്കര്‍മാരാണ് ഹാക്കിംഗിന് പിന്നിലെന്ന് സംശയിക്കുന്നതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ത്രിവര്‍ണ പതാക പ്രത്യക്ഷപ്പെട്ട എപ്പിസോഡിനെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി ഡോണ്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 നാണ് ഡോണ്‍ ന്യൂസ് ചാനലില്‍ പ്രസ്താവന സംപ്രേഷണം ചെയ്തത്. ടെലിവിഷന്‍ സ്ക്രീനില്‍ പെട്ടെന്ന് ഒരു ത്രിവര്‍ണ്ണ പതാക പ്രത്യക്ഷപ്പെട്ടതായി തത്സമയം കണ്ടുകൊണ്ടിരുന്ന പ്രേക്ഷകര്‍ പറയുന്നു. സ്വാതന്ത്ര്യദിനാശംസകള്‍ അതില്‍ എഴുതിയിട്ടുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.

"ഇത് ഹാക്കര്‍മാരുടെ ജോലിയാണ്, ഇതിന് മുമ്ബും ഇന്ത്യന്‍ ഹാക്കര്‍മാര്‍ ചാനല്‍ സംവിധാനങ്ങളെ ആക്രമിച്ചിട്ടുണ്ട്. ഹാക്കിംഗ് കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ അവരുടെ സാങ്കേതിക വിദഗ്ധര്‍ പ്രശ്നം പരിഹരിച്ച്‌ പ്രക്ഷേപണം പുനഃരാരംഭിച്ചു. അതേസമയം, ഹാക്കിങ്ങിനെക്കുറിച്ച്‌ ഉടന്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ മാനേജ്‌മെന്റ് ഉത്തരവിട്ടിട്ടുണ്ടെന്ന് ഡോണ്‍ ന്യൂസ് ഉറുദുവില്‍ ട്വീറ്റ് ചെയ്തു.

Related News