Loading ...

Home cinema

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍: നിവിന്‍ പോളി മികച്ച നടന്‍

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി നിവിന്‍ പോളി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനിലെ മികച്ച പ്രകടനമാണ് പുസ്കാര നേട്ടം സമ്മാനിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും മൂത്തോന്‍ നേടി. മികച്ച ബാല താരത്തിനുള്ള പുരസ്ക്കാരം ഈ ചിത്രത്തില്‍ അഭിനയിച്ച സഞ്ജന ദീപുവിനാണ്.

മികച്ച നടിയും മലയാളത്തില്‍ നിന്നാണ്. റണ്‍ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാര്‍ഗി ആനന്തത്തിനാണ് നടിക്കുള്ള പുരസ്കാരം. ഗമക്ഖര്‍ എന്ന ചിത്രമൊരുക്കിയ അചല്‍ മിശ്രയാണ് മികച്ച സംവിധായകന്‍.

കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സ്ട്രീമിങ് വഴിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍ വഴി നടത്തിയ മേളയില്‍ 14 ഭാഷകളില്‍ നിന്നായി 40 സിനിമകളും നാല് ഡോക്യുമെന്ററികളും 30 ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിച്ചത്. ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 2വരെയായിരുന്നു മേള സംഘടിപ്പിച്ചത്.

Related News