Loading ...

Home cinema

അമിതാഭ്​ ബച്ചന്‍ കോവിഡ്​ മുക്​തന്‍, ആശുപത്രി വിട്ടു

77 കാരനായ നടന്‍ അമിതാഭ്​ ബച്ചന്‍ കോവിഡ്​ മുക്​തനായതിനെ തുടര്‍ന്ന്​ ആശുപത്രിവിട്ടു. മകന്‍ അഭിഷേക്​ ബച്ചനാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​. കോവിഡ്​ ബാധിതനായ അഭിഷേകിന്​ ഇനിയും രോഗം ഭേദമായിട്ടില്ല. അദ്ദേഹം ആശുപത്രിയില്‍ തുടരും.

മുംബൈയിലെ നാനാവതി ആശുപത്രിയില്‍ 23 ദിവസമായി ചികിത്സയിലായിരുന്നു അമിതാഭ്​ ബച്ചന്‍. 'അച്ഛന്​ കോവിഡ്​ ടെസ്​റ്റ്​ നെഗറ്റീവ്​ ആയി. അദ്ദേഹം ആശുപത്രി വിട്ടു. ഇനിയുള്ള ദിവസങ്ങളില്‍ അദ്ദേഹം വീട്ടില്‍ വിശ്രമിക്കും. നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി'-അഭിഷേക്​ ട്വീറ്റ്​ ചെയ്​തു.

Related News