Loading ...

Home International

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.77 കോടി കടന്നു

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരുകോടി 77 ലക്ഷത്തി നാല്‍പ്പത്തിരണ്ടായിരം കടന്നു. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആറ് ലക്ഷത്തി എണ്‍പത്തി രണ്ടായിരം കവിഞ്ഞു. ഒരു കോടി പതിനൊന്ന് ലക്ഷത്തിപതിനാലായിരത്തില്‍ പേര്‍ക്ക് ഇതിനോടകം രോഗമുക്തി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലും ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. യുഎസിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 4,705,804 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച്‌ 156,744 പേര്‍ ഇതുവരെ അമേരിക്കയില്‍ മരിച്ചു. 24 മണിക്കൂറിനിടെ 70,819 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,327,396 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ ഇതുവരെ 2,666,298 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 92,568. 1,884,051 പേര്‍ സുഖം പ്രാപിച്ചു. 52,509 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ കഴിഞ്ഞ ദിവസം 16 ലക്ഷം കടന്നു. 1,697,054 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 57,704 പുതിയ കേസുകളുമുണ്ടായി. 36,551 പേരാണ് കൊവിഡ് ബാധിച്ച്‌ ആകെ മരിച്ചത്. 1,095,647 പേര്‍ രോഗമുക്തി നേടി. റഷ്യയില്‍ 5,000ല്‍ അധികം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും നൂറിലധികം പേര്‍ കൊവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ 11,000 ല്‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Related News