Loading ...

Home sports

ഐ.പി.എല്‍ ; പ്രതീക്ഷകള്‍ പങ്കുവച്ച്‌ യു.എ.ഇ

ദുബായ്: ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ എല്ലാ തയ്യാറെടുപ്പുമായി എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ്. കൊറോണ കാലത്തെ ആളുകളുടെ നിരാശമാറ്റാനെത്തുന്ന കായികഅവസരമായിട്ടാണ് ക്രിക്കറ്റ് ബോര്‍ഡ് ഐ.പി.എല്ലിനെ കാണുന്നത്. സ്റ്റേഡിയത്തില്‍ പകുതി നിറയാനുള്ള ആളുകളെയെങ്കിലും എത്തിക്കാനുള്ള സംവിധാനത്തെക്കുറിച്ചാണ് യു.എ.ഇ ക്രിക്കറ്റ് ബോര്‍ഡ് ചിന്തിക്കുന്നത്. ബി.സി.സി.ഐയുടെ അഭ്യര്‍ത്ഥന ഭരണകൂടത്തിന്റെ അനുമതിയ്ക്കായി നല്‍കിയിരി ക്കുകയാണ്. ഇരുരാജ്യത്തെ ഭരണകൂടവും കൊറോണ പ്രോട്ടോക്കോളി നനുസരിച്ച്‌ എന്ത് തീരുമാനം എടുക്കുമെന്നതില്‍ ഇതുവരെ ഒരു സൂചനകളും ലഭിച്ചിട്ടില്ല. ഇന്ത്യാ സര്‍ക്കാറിന്റെ അനുമതി ബി.സി.സി.ഐയ്ക്ക് ലഭിച്ചാലുടന്‍ എല്ലാ തയ്യാറെടുപ്പ് അതിവേഗം പൂര്‍ത്തിയാ ക്കുമെന്നാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. സെപ്തംബര്‍ 19-ാം തീയതി മുതലാണ് മത്സരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ നവംബര്‍ 8ന് നടക്കേണ്ട ഫൈനല്‍ മത്സരം 10-ാം തീയതിയിലേക്ക് മാറ്റണമെന്ന അഭ്യര്‍ത്ഥനയാണ് സം‌പ്രേഷണാവകാശം ലഭിച്ചിരിക്കുന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സ് നല്‍കിയി രിക്കുന്നത്. ഇന്ത്യയിലെ ദീപാവലി ആഘോഷം കാണികളെ അകറ്റുമെന്നതാണ് അവര്‍ കാണുന്ന ഒരു പ്രശ്‌നം.

Related News