Loading ...

Home Business

40,000വും കടന്ന് സ്വര്‍ണ്ണ വില കുതിക്കുന്നു

ന്യൂഡല്‍ഹി: സ്വര്‍ണ്ണ വില കുതിക്കുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണ്ണ വില 40,000 കടന്നു. ശനിയാഴ്ച പവന് 160 രൂപകൂടി 40,160ല്‍ എത്തി. 5,020 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസമാണ് പവന്റെ വില 40,000 രൂപയിലെത്തിയത്. ഒരു വര്‍ഷത്തിനിടെ സ്വര്‍ണ്ണ വിലയില്‍ 14,240 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ പണിക്കൂലി ,ജി എസ് ടി, സെസ് ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങുന്നതിന് 44,000 രൂപയിലേറെ വില വിലനല്‍കേണ്ടി വരും. 10 ഗ്രാം സ്വര്‍ണ്ണത്തിന് 53,200 രൂപയാണ് വില. കൊറോണ വ്യാപനം ആഗോള സമ്ബദ്ഘടനയില്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് വില വര്‍ദ്ധവനവിന് പിന്നിലെ കാരണം. കൊറോണ പിടിച്ചുകെട്ടാന്‍ കാലതാമസമെടുത്താല്‍ വിലയിലെ വര്‍ദ്ധന ഇനിയും തുടരാനാണ് സാധ്യത.സ്വര്‍ണ്ണ വില 50,000ത്തോട് അടുക്കാന്‍ സാധ്യതയുണ്ടെങ്കിലും കനത്ത ലാഭമെടുപ്പ് വിപിണിയിലുണ്ടായാല്‍ വിലകുറയാനും സാധ്യതയുണ്ട്.

Related News