Loading ...

Home Business

ഇൻറർനെറ്റ്​ ബാങ്കിങ്​: എച്ച്​.എസ്​.ബി.സി ആയിരം ശാഖകൾ പൂട്ടുന്നു

ലണ്ടൻ: ഇൻറർനെറ്റ്​ ബാങ്കിങ്​ വ്യാപകമായതിനെ തുടർന്ന്​ എച്ച്​.എസ്​.ബി.സി ലണ്ടനിൽ ആയിരത്തോളം ബാങ്ക്​ ശാഖകൾ പൂട്ടാനൊരുങ്ങുന്നു. ഇതി​െൻറ ഭാഗമായി കഴിഞ്ഞ രണ്ട്​ വർഷത്തിനുള്ളിൽ ബാങ്കി​െൻറ നാലിലൊന്ന്​ ശാഖകളും  â€‹à´ªàµ‚ട്ടിയിരുന്നു. 2015 ജനുവരി ഒന്നുമുതലുള്ള കാലയളവിൽ ഏകദേശം 321 ശാഖകളാണ്​ പൂട്ടിയത്​.ബാങ്കി​െൻറ ഉപഭോക്​താകളിൽ 27 ശതമാനം മാത്രമേ ബാങ്ക്​ ശാഖകളിലൂടെ ​ ഇടപാടുകൾ നടത്തുന്നുളളു. ഉപഭോക്​തകളിൽ 56 ശതമാനവും ഉപയോഗിക്കുന്നത്​ ഇൻറർനെറ്റ്​ ബാങ്കിങാണ്​​. ബാങ്കി​െൻറ ഉപഭോക്​താകളിൽ 97 ശതമാനം പേരും à´Ž.à´Ÿà´¿.എമ്മുകളുപയോഗിച്ചാണ്​ പണം പിൻവലിക്കുന്നത്​. ഉപഭോക്​താക്കളുടെ ബാങ്കിങ്​ ആവശ്യങ്ങൾ മുടക്കം കൂടാതെ നടക്കുന്നുണ്ടേയെന്ന്​ ഉറപ്പ്​ വരുത്തിയ ശേഷമാണ്​ ഒാരോ ശാഖകളും പൂട്ടാൻ തീരുമാനച്ചതെന്നും ബാങ്ക്​ അധികൃതർ പറഞ്ഞു.എച്ച്​.എസ്​.ബി.സിയുടെ പാത പിന്തുടർന്ന്​ മറ്റു ബാങ്കുകളും ശാഖകളുടെ എണ്ണം ദിനംപ്രതി കുറയ്​ക്കുകയാണ്​. 2017ൽ 200 ശാഖകൾ പൂട്ടാൻ ലോയിഡ്​സ്​ ബാങ്കും തീരുമാനിച്ചിട്ടുണ്ട്​.

Related News