Loading ...

Home Kerala

സ്വകാര്യബസുകള്‍ ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യബസുകള്‍ ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെച്ചു. എന്നാല്‍, സര്‍വീസ് നടത്തുമെന്ന് ഒരു വിഭാഗം ബസ് ഉടമകള്‍ അറിയിച്ചിരുന്നെങ്കിലും മിക്ക ജില്ലകളിലും ഗതാഗത പ്രതിസന്ധി രൂക്ഷമാണ്. ജൂെലെ മുതല്‍ ഡിസംബര്‍ വരെ റോഡ് നികുതി ഒഴിവാക്കണമെന്നാണ് ഉടമകളുടെ ആവശ്യം.നികുതിയടയ്ക്കാന്‍ ഒക്‌ടോബര്‍ വരെ സാവകാശം നല്‍കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഉടമകള്‍ തള്ളി. പ്രതിമാസം ശരാശരി 10,000 രൂപയാണ് ഒരു ബസിനു റോഡ് നികുതി അടയ്‌ക്കേണ്ടത്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്ന ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ സര്‍ക്കാര്‍ റോഡ് നികുതി ചുമത്തിയിരുന്നില്ല.ഓടുന്നില്ലെന്ന് കാട്ടി സംസ്ഥാനത്ത് 9,000 ബസുകള്‍ ജി ഫോം നല്‍കിക്കഴിഞ്ഞു. à´¸à´‚സ്ഥാനത്ത് 3,500 ബസുകള്‍ മാത്രമാണ് ജി ഫോം നല്‍കാത്തതായിട്ടുള്ളു. യാത്രക്കാരുള്ള റൂട്ടുകളില്‍ ഓടാനാണ് à´šà´¿à´² ബസുടമകളുടെ തീരുമാനം. നഷ്ടത്തിലോടുന്ന ബസുകളാണ് ജി ഫോം നല്‍കിയിതിലേറെയും.

Related News