Loading ...

Home Europe

കോവിഡിൽ ഇടിഞ്ഞ്‌ യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥ

പാരിസ്:കോവിഡില്‍ താറുമാറായി യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥ. യൂറോ കറന്‍സിയുaള്ള 19 രാജ്യങ്ങളില്‍ സമ്പദ്‌വ്യവസ്ഥ 12.1 ശതമാനം ഇടിഞ്ഞു. 1995നുശേഷം ആദ്യമായി യൂറോയുടെ മൂല്യം കുറഞ്ഞു. സ്പെയിനിന്റെ സമ്പത്ത്‌  വ്യവസ്ഥ 18.5ശതമാനമായും ഫ്രാന്‍സിന്റെത് രണ്ടാം പാദത്തില്‍ 14 ശതമാനമായി ചുരുങ്ങി. സ്പെയിനില്‍ ദേശീയ സ്ഥിതിവിവര ഏജന്‍സി വിവരശേഖണം തുടങ്ങിയ ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്. സമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കാനുള്ള നടപടി ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി പെഡ്രോ സാഞ്ചേസ് നേതാക്കളുമായി ചര്‍ച്ച നടത്തി.

ഫ്രാന്‍സില്‍ ഏപ്രില്‍ - ജൂണ്‍ കാലത്ത് 13.8ശതമാനം ഇടിവ് രേഖപ്പെടുത്തി. ജര്‍മനിയുടെ സമ്പദ്‌വ്യവസ്ഥ 10.1ശതമാനമായി ചുരുങ്ങി. 1970 മുതലുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ ഇടിവാണിത്. സാമ്പത്തിക മേഖല ഉത്തേജിപ്പിക്കാന്‍ 75000 കോടി യൂറോയുടെ പൊതുവായ്പ ധനഹായം നല്‍കാന്‍ ഇയു നേതാക്കള്‍ തീരുമാനിച്ചു.

Related News