Loading ...

Home Business

ലോകത്തെ ഒന്നാം നമ്പര്‍ കമ്പനിയെന്ന നേട്ടം സ്വന്തമാക്കി ആപ്പിള്‍

ന്യൂഡല്‍ഹി : ലോകത്തെ ഒന്നാം നമ്പര്‍ കമ്പനിയെന്ന നേട്ടം സ്വന്തമാക്കി ആപ്പിള്‍. അടുത്തിടെ പുറത്തുവന്ന പാദവാര്‍ഷിക കണക്കുകളില്‍, ഓഹരി മൂല്യത്തില്‍ 7.1 ശതമാനത്തിന്റെ വര്‍ധനവാണ് ഗള്‍ഫിലെ പ്രമുഖ എണ്ണക്കമ്പനി സൗദി അരാംകോയെ പിന്തള്ളി, ആപ്പിളിനെ ഒന്നാമനാക്കിയത്. ലോകത്തിന്റെ എല്ലാ മേഖലയിലും കോവിഡ് കാലത്തും ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതാണ് കമ്പനിക്ക് നേട്ടമായത്.ഏറ്റവും ഒടുവില്‍ പുറത്തു വന്ന കണക്കുകള്‍ പ്രകാരം 412 ഡോളറാണ് ആപ്പിളിന്റെ ഓഹരി വില. ഇതോടെ വിപണി മൂലധനം 1.786 ലക്ഷം കോടി ഡോളറായി. സൗദി അരാംകോയുടേത് 1.76 ലക്ഷം കോടി ഡോളറാണ്. വ്യാഴാഴ്ചയും കമ്പനിയുടെ ഓഹരിവിലയില്‍ ആറ് ശതനത്തിന്റെ വര്‍ധനവുണ്ടായിരുന്നു. à´†à´ªàµà´ªà´¿à´³àµâ€ കമ്ബനിക്ക് എല്ലാ കാറ്റഗറികളും വരുമാനം ഉയര്‍ന്നു.

Related News