Loading ...

Home National

അണ്‍ലോക്ക് 3.0 ഇന്നുമുതല്‍ പ്രാബല്യത്തില്‍, രാത്രി കര്‍ഫ്യൂ ഇല്ല

രാജ്യത്ത് ഇന്നുമുതല്‍ അണ്‍ലോക്ക് 3.0 പ്രാബല്യത്തില്‍. ഇനിമുതല്‍ രാത്രി കര്‍ഫ്യൂ ഉണ്ടാകില്ല. എന്നാല്‍, കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണം തുടരും. മെട്രോ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല.സ്‌കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 ന് വരെ തുറക്കില്ല. സിനിമ തീയറ്ററുകളും, സ്വിമ്മിങ് പൂളുകളും, പാര്‍ക്കുകളും തുറക്കില്ല. ഓഗസ്റ്റ് അഞ്ച് മുതല്‍ അണുനശീകരണം നടത്തിയ ശേഷം ജിംനേഷ്യങ്ങളും യോഗ പരിശീലന കേന്ദ്രങ്ങളും തുറക്കാന്‍ അനുമതിയുണ്ട്. 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരും, 10 വയസ്സിന് താഴെ പ്രായമുള്ളവരും, ആരോഗ്യപ്രശ്നം ഉള്ളവരും ഗര്‍ഭിണികളും സുരക്ഷ കണക്കിലെടുത്ത് വീട്ടില്‍ തന്നെ തുടരണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.

രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്കും തുടരും. വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്രയാത്രകള്‍ തുടരും. ജിംനേഷ്യങ്ങളും യോഗപഠനകേന്ദ്രങ്ങളും ഓഗസ്റ്റ് 5 മുതല്‍ തുറക്കാം. അണുനശീകരണം ഉള്‍പ്പടെ നടത്തി എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ച ശേഷമേ തുറക്കാനാകൂ. രാഷ്ട്രീയ പരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മത- സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള നിയന്ത്രണം തുടരും.സാമൂഹ്യ അകലം പാലിച്ച്‌ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടത്താം. മാസ്‌കുകള്‍ വയ്ക്കണം, എല്ലാ കോവിഡ് ചട്ടങ്ങളും പാലിക്കണം. നിരവധിപ്പേര്‍ കൂട്ടം കൂടാന്‍ പാടില്ല എന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി കേന്ദ്രം നിര്‍ദേശിച്ച കാര്യങ്ങള്‍ അതേപോലെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിട്ടുണ്ട്.

Related News