Loading ...

Home National

ഇന്ത്യയിൽ ​​അന്താ​രാ​ഷ്ട്ര​ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്കു​ള്ള വി​ല​ക്ക് നീട്ടി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് അ​ന്താ​രാ​ഷ്ട്ര​വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്കു​ള്ള വി​ല​ക്ക് ഒ​രു മാ​സ​ത്തേ​ക്ക് കൂ​ടി തു​ട​രും. ഓ​ഗ​സ്റ്റ് 31 വ​രെ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നി​രോ​ധി​ച്ച്‌ കൊ​ണ്ട് ഡി​ജി​സി​എ ഉ​ത്ത​ര​വി​റ​ക്കി.കോ​വി​ഡ് വ്യാ​പ​നം തു​ട​ങ്ങി​യ മാ​ര്‍​ച്ച്‌ 23 മു​ത​ല്‍ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. നി​ല​വി​ല്‍ വി​ദേ​ശ​ത്ത് കു​ടു​ങ്ങി കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ല്‍ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്. à´¨à´¿â€‹à´²â€‹à´µà´¿â€‹à´²àµâ€ വി​വി​ധ ക​ന്പ​നി​ക​ള്‍ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഒ​രു മാ​സം മു​ന്‍​പാ​ണ് ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ള്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്.

Related News