Loading ...

Home International

ലോകത്തെ ശക്തരായ നേതാക്കളിൽ ഒന്നാം സ്ഥാനം പുടിന്​: മോദി ഒമ്പതാമൻ

ന്യൂയോർക്ക്​: ഫോര്‍ബ്‌സ് മാസികയുടെ ലോകത്തെ ശക്തരുടെ പട്ടികയില്‍ റഷ്യൻ പ്രസിഡൻറ്​ വ്‌ളാദിമിര്‍ പുടിൻ ഒന്നാം സ്ഥാനത്ത്​. 64 കാരനായ തുടർച്ചയായ നാലാം തവണയാണ്​ പുടിൻ ഫോർബ്​സ്​ പട്ടികയിൽ ഒന്നാം സ്ഥാനം നേടുന്നത്​. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്  ഡൊണൾഡ്​ ട്രംപാണ്​ രണ്ടാം സ്ഥാനത്തുള്ളത്​. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​  ഒമ്പതാം സ്ഥാനമാണുള്ളത്​. ജർമൻ ചാൻസിലർ ആംഗല മെർക്കാലാണ്​ മൂന്നാം സ്ഥാനത്തുള്ളത്​.‘‘ലോകത്തി​െൻറ എല്ലാ കോണുകളിലും സ്വാധീനം ചെലുത്താൻ കഴിഞ്ഞ വ്യക്തിയാണ്​ പുടിൻ. ജന്മനാടു മുതൽ സിറിയയിലും  അമേരിക്കയിലും വരെ അദ്ദേഹം ത​െൻറ ശക്തമായ സാന്നിധ്യം അറിയിച്ചു’’– ഫോർബ്​സ്​ മാഗസിൻ വ്യക്തമാക്കി.ലോകത്തെ 74 ശക്തരായ വ്യക്തികളുടെ പട്ടികയാണ് ഫോര്‍ബ്‌സ് തയാറാക്കിയത്. ഒബാമ 48 ാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മുകേഷ് അംബാനി 38 ാം സ്ഥാനത്തുണ്ട്‌.മൈക്രോസോഫ്റ്റ് സി.à´‡.à´’ സത്യ നാദല്ല 51 ാം സ്ഥാനത്തും ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി 57 ാം സ്ഥാനത്തുമാണ്.പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാർ1. വ്‌ളാദിമിര്‍ പുടിൻ –റഷ്യൻ പ്രസിഡൻറ്​
2.ഡൊണള്‍ഡ് ട്രംപ്– നിയുക്ത അമേരിക്കൻ പ്രസിഡൻറ്​
3.ആംഗല ​െമര്‍ക്കൽ– ജർമൻ ചാൻസിലർ
4.ഷീ ജിന്‍ പിങ്–  ചൈനീസ്​ പ്രസിഡൻറ്​
5.ഫ്രാന്‍സിസ് മാര്‍പ്പാപ്പ
6. ജാനേറ്റ് യെല്ലൻ–  ഫെഡറൽ റിസർവ്​ അധ്യക്ഷ
7.ബില്‍ ഗേറ്റ്‌സ്– മൈക്രോസോഫ്​റ്റ്​ സ്ഥാപകൻ
8.ലാരി പേജ്– ഗൂഗിൾ സഹസ്ഥാപകൻ
9.നരേന്ദ്ര മോദി– ഇന്ത്യൻ പ്രധാനമ​ന്ത്രി
10.മാര്‍ക്ക് സക്കര്‍ബര്‍ഗ്– ഫേസ്​ബുക്ക്​ സ്ഥാപകൻ

Related News