Loading ...

Home National

ശശികല എ.​െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി– പാർട്ടി വക്താവ്​

ചെന്നൈ: ശശികല​ എ.​െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയാകുമെന്ന്​ പാർട്ടി വക്താവ്​ ഒൗദ്യോഗികമായി അറിയിച്ചു. 54 കാരിയായ ശശികല നിലവിൽ പാർട്ടി സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ല. ശശികലയെ നേതൃസ്ഥാനത്തേക്ക്​ കൊണ്ടുവരുന്നതിന്​ പാർട്ടി ഭരണഘടനയിൽ ആവശ്യമായ ഭേദഗതി വരുത്തുമെന്നും വക്താവ്​ പെന്നയ്യൻ അറിയിച്ചു.ശശികല പാർട്ടിയെ നയിക്കണമെന്നാണ്​ എല്ലാവരും ആഗ്രഹിക്കുന്നത്​. ജയലളിതയുടെ ഉൾക്കരുത്തായി ഒപ്പമുണ്ടായിരുന്ന ശശികല തന്നെയാണ്​ പാർട്ടി നേതൃസ്ഥാനത്തേക്ക്​ വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


ജയലളിതയുടെ മരണശേഷം അവരുടെ വസതിയായ ചെന്നൈ പോയസ്​ ഗാർഡനിലാണ്​ ശശികല താമസിക്കുന്നത്​. ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന്​ പാർട്ടി നേതാക്കളും പോഷക സംഘടനാ നേതാക്കളും പോയസ്​ ഗാർഡനിലെത്തി ശശിക​ലയോട്​ ആവശ്യപ്പെട്ടിരുന്നു.
30വർഷത്തോളം ജയലളിതയുടെ സഹചാരിയായിരുന്ന ശശികലയാണ്​ നേതൃസ്ഥാനത്തേക്ക്​ പരിഗണിക്കുന്നതെന്ന്​ മുഖ്യമന്ത്രി à´’.പനീർ ശെൽവും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ജയലളിതയുടെ പ്രവർത്തന ശൈലിയും  ശശികലക്ക്​ ഉൾക്കൊള്ളാനാകും. അമ്മയെ പോലെ ചിന്നമ്മക്കും ഒരോ പാർട്ടി പ്രവർത്തകരെയും നന്നായറിയാം. പാർട്ടിയുടെ അച്ചടക്കം തുടർന്നും നിലനിർത്താൻ ചിന്നമ്മ പാർട്ടി ജനറൽ സെക്രട്ടറിയാകണമെന്നും പനീർ സെൽവം പറഞ്ഞിരുന്നു

Related News