Loading ...

Home National

കോവിഡ് രോഗമുക്തി നേടിയ ശേഷം സ്വന്തം ഓഫീസ് കെട്ടിടം കോവിഡ് ആശുപത്രിയാക്കി സംരംഭകന്‍

കോവിഡ് രോഗമുക്തി നേടിയതിന് ശേഷം സ്വന്തം ഓഫീസ് 85 ബെഡുകളുള്ള ഒരു കോവിഡ് ആശുപത്രി വാര്‍ഡാക്കി സംരംഭകന്‍. കോവിഡ് രോഗം രാജ്യത്തെ വലിയ രീതിയില്‍ ബാധിച്ച à´ˆ സാഹചര്യത്തിലാണ് രോഗമുക്തമായതിന് ശേഷം പാവങ്ങള്‍ക്ക് സൌജന്യ ചികിത്സയൊരുക്കാനായി ഖാദര്‍ ഷെയക്ത് എന്ന സൂററ്റുകാരന്‍ സ്വന്തം ഓഫീസ് കോവിഡ് വാര്‍ഡാക്കിയത്.സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുര്‍ബലമായിരിക്കെ, ഒരു സ്വകാര്യ ക്ലിനിക്കിലാണ് ഖാദര്‍ 20 ദിവസത്തോളം കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍, അവരുടെ ബില്ല് കണ്ട് ഞെട്ടിയ ഖാദര്‍ പാവപ്പെട്ടവര്‍ ഇത് എങ്ങനെ താങ്ങുമെന്നും ചിന്തിച്ചതിന് പിന്നാലെയാണ് à´ˆ ആശയവുമായി അദ്ദേഹം മുന്നോട്ട് വന്നത്.രോഗമുക്തനായി ആരോഗ്യം വീണ്ടെടുത്തതും ഖാദര്‍ ആദ്യം ചെയ്തത് തന്‍റെ 2800 സ്ക്വയര്‍ മീറ്റര്‍ ഓഫീസ് കെട്ടിടം കോവിഡ് ആവശ്യത്തിനായി വിട്ടുനല്‍കാനുള്ള അനുമതി ബന്ധപ്പെട്ടവരില്‍ നിന്നും നേടിയെടുക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിക്കുകയാണ്. à´¸à´‚വിധാനങ്ങളെല്ലാം സര്‍ക്കാരാണ് നല്‍കുന്നത്. ജാതി, മത, വര്‍ണ വ്യത്യാസങ്ങളില്ലാതെ ആര്‍ക്ക് വേണമെങ്കിലും ഇവിടേക്ക് വരാമെന്ന് അദ്ദേഹം പറയുന്നു.

Related News