Loading ...

Home Business

അടുത്ത മൂന്ന് ദിവസം ബാങ്ക് അവധി

അടുത്ത മൂന്ന് ദിവസം കേരളത്തില്‍ ബാങ്ക് അവധി. ബക്രീദ് പ്രമാണിച്ചുള്ള അവധിയടക്കം അടുപ്പിച്ച്‌ മൂന്നു ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിക്കും. നാളെയും ശനി, ഞായര്‍ ദിവസങ്ങളിലുമാണ് അവധി. ആഗസ്റ്റിലെ ആദ്യ ശനിയാണെങ്കിലും കോവി‍ഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ ശനിയും ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അടുപ്പിച്ച്‌ അവധി വരുന്നതിനാല്‍ അത്യാവശ്യ ബാങ്ക് ഇടപാടുകള്‍ ഇന്നു തന്നെ നടത്താം. ഇനി തിങ്കളാഴ്ച്ചയെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കൂ.ജൂലൈ മാസത്തില്‍ വലിയ ഉത്സവങ്ങളും മറ്റും ഇല്ലാത്തതിനാല്‍ രാജ്യത്തെ മിക്ക നഗരങ്ങളിലെയും ബാങ്കുകളും ശനി, ഞായര്‍ ദിവങ്ങളില്‍ മാത്രമേ അടഞ്ഞു കിടന്നിരുന്നുള്ളൂ. ബാക്കി മാസത്തിലെ എല്ലാ ദിവസവും പ്രവര്‍ത്തിച്ചിരുന്നു. à´±à´¿à´¸à´°àµâ€à´µàµ ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌, ഇന്ത്യയിലെ ബാങ്കുകള്‍ പൊതു അവധി ദിവസങ്ങളില്‍ അടയ്ക്കും. à´šà´¿à´² ബാങ്ക് അവധി ദിനങ്ങള്‍ സംസ്ഥാനാധിഷ്ഠിതമാണ്.

അഖിലേന്ത്യാ അവധി ദിവസങ്ങളില്‍ റിപ്പബ്ലിക് ദിനം (ജനുവരി 26), സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15), ഗാന്ധി ജയന്തി (ഒക്ടോബര്‍ 2) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ദീപാവലി, ക്രിസ്മസ്, ഈദ്, ഗുരു നാനക് ജയന്തി, ഗുഡ് ഫ്രൈഡേ തുടങ്ങിയ ഉത്സവങ്ങളും ബാങ്ക് അവധി ദിവസങ്ങളാണ്. കൂടാതെ, സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ എല്ലാ മാസവും ഞായറാഴ്ചകളിലും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കില്ല.ഈ അവധി ദിനങ്ങളില്‍ പതിവ് ബാങ്ക് പ്രവര്‍ത്തനങ്ങള്‍ നടക്കില്ലെങ്കിലും മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ പതിവുപോലെ പ്രവര്‍ത്തനക്ഷമമായിരിക്കും. എടിഎം മെഷീനുകള്‍ പണം വിതരണം ചെയ്യണമെന്നില്ല. അതിനാല്‍, അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ അടിയന്തിര സാഹചര്യങ്ങളില്‍ കുറച്ച്‌ പണം കൈയില്‍ കരുതാവുന്നതാണ്.

Related News