Loading ...

Home USA

അമേരിക്കയുടെ മാര്‍സ് 'പെര്‍സെവറന്‍സ്' വാഹനവിക്ഷേപണം ഇന്ന്

ന്യൂയോര്‍ക്ക്: അമേരിക്കയുടെ ചൊവ്വാ പര്യവേഷണ വാഹനം ഇന്ന് വിക്ഷേപിക്കും. ഏറ്റവും അത്യാധുനികമെന്ന് വിശേഷിപ്പിക്കുന്ന പെര്‍സെവറന്‍സ് വിക്ഷേപിക്കുന്നത്. ചൊവ്വാ പര്യവേഷണം വാഹനം നാസ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചൈനയും യു.എ.ഇയും ഇതേ ദൗത്യത്തിനുണ്ടെന്നും നാസ അറിയിച്ചു.ആണവ ശക്തിയാലാണ് പെര്‍സെവറന്‍സ് ഇന്ന് വിക്ഷേപിക്കപ്പെടുന്നത്. ചൊവ്വയിലേക്കുള്ള ഏറ്റവും വലിയ വിക്ഷേപണം 2012ല്‍ നടത്തിയ ശേഷമുള്ള സുപ്രധാന മുന്നേറ്റമാണിതെന്നും നാസ അറിയിച്ചു. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം, ജീവിക്കാന്‍ സാധിക്കുന്ന കൃത്രിമ സംവിധാനം ഒരുക്കല്‍, ചൊവ്വയുടെ പ്രതലങ്ങളുടെ പഠനം, കാലാവസ്ഥാ എന്നിവയുടെ പഠനം നടക്കും. ഏറ്റവും വലിയ പ്രത്യേകത ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും ഓക്‌സിജന്‍ വേര്‍തിരിക്കാനുള്ള ഉപകരണങ്ങളും പെര്‍സെവറന്‍സ്സിലൊരുക്കിയിരിക്കുന്നു എന്നതാണ്.ഹെലികോപ്റ്റര്‍ സംവിധാനം ഒരുക്കിയിരിക്കുന്ന പെര്‍സെവറന്‍സിന് കൂടുതല്‍ മേഖലകളെ പരിശോധിക്കാന്‍ സാധിക്കുമെന്നാണ് നാസ പറയുന്ന മറ്റൊരു സവിശേഷത. 2031ലേക്കുള്ള ചൊവ്വയിലേക്കുള്ള പ്രധാനപ്പെട്ട ബഹിരാകാശ യാത്രയ്ക്ക് മുന്നോടിയായിട്ടാണ് നാസയുടെ പെര്‍സെവറന്‍സ് പുറപ്പെടുന്നത്.

Related News